Saturday, 23 December 2017

കാടറിഞ്ഞു ഒരു അച്ചൻകോവിൽ യാത്ര (A wild trip to achankovil)

കാടറിഞ്ഞു ഒരു അച്ചൻകോവിൽ യാത്ര:

(കല്ലേലി - അച്ഛൻലോവിൽ പാത )


കുറെ നാളായി ഒരു അച്ചൻകോവിൽ യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നു .പലതവണ പ്ലാൻ ചെയ്തിട്ട് നടക്കാതെ പോയ അച്ചൻകോവിൽ യാത്രയുടെ കനൽ നെഞ്ചിൽ എങ്ങനെ എരിഞ്ഞു കൊണ്ടേ ഇരിക്കുകയാണ് .
സുഹൃത്തായ സുജിത് മമുംബൈയിൽ നിന്നും അവധിക്കു നാട്ടിടൽ എത്തിയതാണ് . സുജിത്  വന്ന അന്നുമുതൽ എവിടെയെങ്കിലും യാത്ര പോകാമെന്നു  ആവിശ്യപെട്ടുകൊണ്ടേ  ഇരിക്കുകയാണ് . 
22 ഡിസംബർ വെള്ളിയച്ച രാവിലെ സുജിത് വന്നിട്ടു എവിടെയെങ്കിലും കറങ്ങാൻ  പോകാമെന്നു പറഞ്ഞു ...
പിന്നെ ഒന്നും ആലോചിക്കാനുണ്ടിരുന്നില്ല അനിയൻമാരായ  ആദർശിനെയും , അനന്ദുവിനെയും വിളിച്ചു അച്ചൻകോവിൽ പോയി കളയാമെന്നു തീരുമാനിച്ചു .
ഒരു ബിക്കലും ഒരു സ്‌ക്യൂട്ടർലിമായി നേരെ കോന്നിക് വിട്ടു.

കോന്നിക്ക് സമീപമുള്ള എലിയറയ്ക്കലില്‍ നിന്ന്  42 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അച്ചന്‍കോവിലില്‍ എത്തിച്ചേരാം. അരുവാപ്പുലം കല്ലേലി ചെക്ക് പോസ്റ്റ്, കല്ലേലി.നടുവത്തുമൂഴി, കടിയാര്‍, ഉളിയനാട്, മണ്ണാറപ്പാറ, പാലക്കുഴി, ചെമ്പനരുവി, കടമ്പുപാറ, തുറ, വളയം, കോടമല എന്നീ കാട്ടിലെ സ്ഥലങ്ങളും കാണാം. ഇവ കടന്നാല്‍ അച്ഛൻകോവിലായി...
നേരെ അരുവാപ്പുലം കല്ലേലി ചെക്ക് പോസ്റ്റ് ലക്ശ്യമാക്കി വച്ച് പിടിച്ചു ..
ചെക്ക് പോസ്റ്റിൽ ഫോറെസ്റ് ഗാർഡ്സിന്റെ  പരിശോധനയുണ്ട് ...
മുൻപ്  പലതവണ അച്ചൻകോവിൽ പോകാൻ വന്നപ്പോഴും കാട്ടിലെ ആനശല്യം കാരണം ഫോറെസ്റ് ഗാർഡ്‌സ് കയറ്റി വിട്ടിട്ടില്ല ...
ഇത്തവണയും അതുപോലെ യാത്ര നിരാശാജനകമുമോ എന്നൊരു ഭയം ഉള്ളിൽ ഉണ്ടിയിരുന്നു ...
എന്തായാലും ചെക്ക് പോസ്റ്റിൽ എത്തി ..
ഗാർഡ്‌സ് വണ്ടി പരിശോധിക്കുന്നതിനിടയിൽ ഒരു ചോദ്യം ..

വണ്ടിയിൽ കുപ്പി വല്ലോം ഉണ്ടോടാ മക്കളെ ?
ഇല്ല സാറെ, ഞങ്ങൾ ഡീസന്റ് ആണെന്നും പറഞ്ഞു ഒരു ചിരിയും പാസ്സാക്കി  ...വണ്ടികളുടെ എണ്ണം കുടിയപ്പോഴാണ് അച്ചൻകോവിൽ തീർത്ഥാടന സമയമാണെന്ന് മനസിലായത് ...അത് കൊണ്ട് കാനന പാത വഴിഅച്ചൻകോവിലിലേക്കു പോകാൻ കുഴപ്പം ഉണ്ടായിരുനില്ല  ...

നേരെ അച്ഛൻകോവിൽ ലക്ഷ്യമാക്കി യാത്ര തുടർന്നു ..
റോഡിനു ഇരുവശവും നല്ല പച്ചപ്പും ഹരിതാഭയും നിറഞ്ഞ കാടു ...
മുന്നൂട്ടു പോകും തോറും തണുപ്പും കുടി വന്നു ...മനസ്സ് നിറഞ്ഞു ശ്വസം ഉളിലേക്കു വലിച്ചു ..സത്യാവായു കൊണ്ട് ഹൃദയം നിറഞ്ഞു ...
വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ് ..റോഡിലാകെ കുണ്ടും കുഴിയും ..റോഡിൽ അങ്ങിങ്ങായി ആനപ്പിണ്ടം ചിതറികിടപ്പുണ്ട് ..
ഞങ്ങളെ കൂടാതെ അച്ചൻകോവിൽ തീർത്ഥാടകരുടെ  ഒരു നിരതന്നെ മുന്നിലും ഉണ്ട് . റോഡിൻറെ ഇടതു വശത്തായി
അച്ചൻകോവിൽ നദി ഞങ്ങളെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു ..

ഇടക്കൊക്കെ വണ്ടി നിർത്തി കാനന ഭംഗി ആസ്വദിച്ചു ഞങ്ങൾ എങ്ങനെ മുന്നോട്ടു പോയികൊണ്ടേ ഇരുന്നു ...
റോഡിൽ കൂടെ അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് നടന്നു പോകുന്നവരുമുണ്ട് .
മുന്നോട്ടു പോക്കുതോറും വിശപ്പിന്റെ വിളി വന്നുതുടങ്ങി .അച്ചൻകോവിലിൽ എത്തിയതിനു ശേഷം വല്ലതും കഴിക്കാം എന്ന് വിചാരിച്ചു മുൻപോട്ടു  നീങ്ങിയപ്പോൾ ,ഒരു ട്വിസ്റ്റ് ...
അച്ഛൻകോവിൽ തീർത്ഥാടന യാത്രക്കാർക്കായി സൗജന്യമായി റോഡ് അരികിൽ ഒരു കൂട്ടം യുവജങ്ങൾ ഭക്ഷണം നൽകുന്നു ..
അതും നല്ല നടൻ പുഴുക്കു..കാച്ചിലിലും കപ്പയും ചേനയും തൈരും മുളകുചമ്മന്ദിയും ..
പിന്നെ ഒന്ന് നോക്കിയില്ല പുഴക്ക് കുറേശ്ശേ അകത്താക്കി ...
(നാടൻ പുഴുക്ക് )

അവരോടുള്ള നന്ദിയും പറഞ്ഞു യാത്ര തുടങ്ങി ...
ഏകദേശം 25 കിലോമീറ്റർ മുന്നോട്ടു ചെന്നപ്പോഴേക്കും കുടും കുഴിയിലൂടെയുള്ള യാത്ര കാരണം കലാശായ നടുവേദന ..
Add caption

പിന്നെ വണ്ടി  ഒതുക്കി നേരെ അച്ഛൻ കോവിൽ നദിയിലേക്കു  ഇറങ്ങി മുഖം ഒന്ന് കഴുകി ..നല്ല ഐസ് പോലെ തണുത്തുറഞ്ഞ വെള്ളം ..
അച്ചൻകോവിൽ എങ്ങനെ സുന്ദരനായി കളകളമിളകി ഒഴിവുകൊണ്ടേയിരിക്കുന്നു ..

പാതയിൽ ഉടനീളം നടന്നും വണ്ടിയിലുമായി അച്ചൻകോവിൽ തീർത്ഥാടന യാത്രക്കാരുടെ തിരക്കുണ്ട് ..
നിറയെ മരങ്ങളും ചെടികളും , ഇടക്കിടെ ചെറിയ ചെറിയ കാവുകളും കാണാം ...
പത്തനംതിട്ടയിൽ നിന്നും അച്ഛൻകോവിലേക്കുള്ള ആനവണ്ടി വഴിയിൽ പഞ്ചറായി വിഷമിച്ചു കിടപ്പുണ്ട് ...
ചെളിയും മണ്ണും ,ഇടയ്ക്കൊക്കെ ടാർ ചെയ്ത റോഡിലൂടെ മുന്നോട്ടു പോകുമ്പോള് ഒരു ഓഫ് ഡ്രൈവിന്റെ ഫീൽ ..
ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് 42 കിലോമീറ്റര് താണ്ടി ഞങ്ങൾ അച്ഛൻകോവിൽ ക്ഷേത്രത്തിന്റെ മുന്നിൽ ചേർന്നു .

(അച്ചൻകോവിൽ ക്ഷേത്രം)
(അച്ചൻകോവിൽ ക്ഷേത്രം)
വളരെ മനോഹരമായ ക്ഷേത്രം . ക്ഷേത്രത്തിലുടനീളം ഭക്തജനങ്ങളുടെ തിരക്കുണ്ടിരുന്നു ..വഴുപാടുകളും പ്രാർത്ഥനയും മുഴുകി ഓരോത്തവരും തീർത്ഥാടനം ഭക്തിസാന്ദ്രമാക്കികൊണ്ടേയിരുന്നു ..
കൊല്ലം ജില്ലയിലെ  പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്‌ അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ ഐതിഹ്യം. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളേക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ആരണ്യശാസ്താക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്. പത്നീസമേതനായ ശാസ്താവിനെയാണ് അച്ചൻകോവിൽ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നത് .അച്ഛനോവിലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്കോട്ടയിൽ എത്തിച്ചേരാം.

ചെങ്കോട്ടയും തെന്മലയും സഞ്ചരിക്കണം ഇന്നുണ്ടായിരുന്നെകിലും സമയക്കുറവുമൂലം പോകാൻ സാധിച്ചില്ല ..
അച്ചൻകോവിൽ ക്ഷേത്രത്തിലെ തിടമ്പ് ഘോഷയാത്ര കടന്നു വന്നതിനാൽ സന്ധ്യക്ക്‌ മുന്നേ കാടു ഇറങ്ങാം എന്നുള്ള ശ്രമവും പാളി . രാത്രി 7.30 നോട്  അടുത്ത് മാത്രമാണ് അവിടെ നിന്നും തിരിച്ചു കോന്നിയിലേക്ക് പോകാൻ സാധിച്ചത് .വണ്ടിക്കു  വെട്ടം കുറവുള്ളതിനാൽ ഇരുട്ടിലുള്ള യാത്ര വളരെ ശ്രമകരമായിരുന്നു ...റോഡിൽ കണ്ട ആനയുടെ പിണ്ഡവശിഷ്ടങ്ങൾ മനസ്സിൽ ഭീതി ഉളവാക്കി ..ഏറെ ശ്രെമകരമായ യാത്രക്കൊടിവിൽ 2 .30 മണിക്കൂര് കൊണ്ട്  കാട്  ഇറങ്ങാൻ സാധിച്ചു ..ഏകേശം 10 മാണിയോട് കൂടി വീട്ടിൽ എത്തിചചേർന്നു . 


Wednesday, 20 September 2017

ചിരിയുടെ ഉത്തരം ..!!


എല്ലാവരുടേം ജീവിതത്തിലും കാണും പറഞ്ഞതും, പറയാതെ പറഞ്ഞതുമായ പ്രണയങ്ങൾ . മറക്കാൻ ആഗ്രഹിക്കത്തും , ഓർക്കാൻ ആഗ്രഹിക്കാത്തതുമായ
 പ്രണയങ്ങൾ .
ഓർക്കുമ്പോൾ ഉള്ളിൽ മഞ്ഞുരുകുന്നു സുഖമുള്ള പ്രണയം ..
പ്ലസ് ടു ജീവിതമൊക്കെ കഴിഞ്ഞു, ഇളം  കാറ്റിലാടുന്ന കൊടിതോരണങ്ങൾക്കു നടുവിലൂടെ തെല്ലും ഭയത്തോടെ കോളേജിലേക്കു കാലെടുത്തു വച്ച കാലം.

കോളേജിന്റെ മലർവാടി തോപ്പിലും , കോണിപ്പടികളികളിലും ഭാവിയെ ചിന്തിച്ചു വ്യാകുലപെട്ട് നിൽക്കുന്ന അനേകം പ്രണയജോഡികൾ  ..
അതിലൊന്നായി നിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  നിർഭാഗ്യവശാൽ  എനിക്ക് അതിനു സാധിച്ചില്ല .

“പ്രണയം കാറ്റിനെപ്പോലെയാണ്. കാണാനാവില്ല, അനുഭവിക്കാനേ പറ്റൂ.” - നിക്കോളാസ് സ്പാര്‍ക്ക്സ്


കോളേജ് ജീവിതം ആസ്വദിച്ചു പോകുന്നതിനിടയിൽ എന്നോ ഒരു ദിനം എന്റെ കണ്ണുകൾ ഹിന്ദി ക്ലാസ്സിൽ കമ്പയിൻ പഠനത്തിന് വന്ന രണ്ടു ഉണ്ട കണ്ണുകളുമായി ഉടക്കി . മറ്റുകണ്ണുകളിൽ നിന്നും ആ കണ്ണുകളോടോ എന്തോ എനിക്ക് ഒരു ആരാധന തോന്നി .പിന്നീടുള്ള വിരസമായാ  പല ഹിന്ദികളിലും ആ കണ്ണുകൾ എനിക്ക് ജീവൻ നൽകി .ആ കണ്ണുകളുടെ നിർത്തത്തിൽ  ഞാൻ അലിഞ്ഞു ചേർന്നു .ആ കണ്ണുകളോടുള്ള ആരാധന പതിയെ ആ കണ്ണിന്റെ ഉടമയോടും തോന്നി തുടങ്ങി ..
ഒളിച്ചും പാത്തും പ്രണയം ആസ്വദിച്ച ദിനങ്ങൾ. അവൾ അറിയാതെ അവളെ പിൻതുടർന്ന ദിനങ്ങൾ .


സെക്യൂരിറ്റി അച്ചായൻ  എത്തുന്നതിനു മുന്നേ കോളേജ് ഗേറ്റിറ്റു കാവൽ നിന്നതും , കോളേജിന്റെ നടുവഴിയിൽ അവളെ കാണാൻ "പാടത്തെ കോലം" പോലെ നിന്നതൊക്കെ ഓർക്കുമ്പോൾ അറിയാതെ മനസ്സിൽ ഒരു പുഞ്ചിരി വിടരും. എന്റെ കോഷ്ടികളൊക്കെ  ആസ്വദിച്ചു ചിരിക്കാതെ ചിരിക്കുന്ന അവളുടെ മുഖം കാണുമ്പോൾ എനിക്ക് തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയെ ഓർമ്മവരും (എന്റെ സാറെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല )

8:45 ന്റെ ശിവശക്തി ബസിനു എത്തുന്ന അവളെ  കാണാൻ കൈവഴി ചാടി തൊട്ടും വരമ്പേൽ കൂടെ 7:30 മണിയുടെ "മണ്ണിൽ"  ബസ് പിടിക്കാൻ പായുന്ന മരണപ്പാച്ചിൽ എന്ത് രസായിരുന്നു ...

"അധികം വൈകാതെ അവളോട്‌ ഇഷ്ടമാണെന്നു പറഞ്ഞട്ടിക്ക് തന്നെ കാര്യം"
എന്റെ മനസ് എന്നിട് മന്ത്രിച്ചു ..
അത് സിനിമയിലെ പോലെ അത്ര  എളുപ്പമുള്ള  കാര്യാമലെന്നു  അനുഭവത്തിൽ നിന്ന് മനസിലായി . വളരെ ദിവസത്തെ കാത്തിരിപ്പിനു ശേഷം  ഇതാ  ഒരു അവസരം  കൈവന്നിരിക്കുന്നു ..
കെമിസ്ട്രി ലാബ് പരീക്ഷ കഴിഞ്ഞു അവള് ദാ  ഒറ്റക് ഇരിക്കുന്നു ....
പിന്നെ ഒന്നും നോക്കിയില്ല പടച്ചോനെ മിന്നിച്ചേക്കണേ എന്നും പറഞ്ഞു രണ്ടും കല്പിച്ചു അങ്ങ് ചെന്നു 
അവളുടെ അടുത്തു  ചെന്നിട്ടു പയ്യെ ആ മുഖത്തേക്കൊന്നു  നോക്കി ....
(എന്തോ പന്തികേട് ഒപ്പിക്കാനുള്ള പുറപ്പാടാണെന്നു അവക്ക് മനസിലായി)
അൽപ്പം ഗൗരവത്തിൽ അവൾ എന്നോട് "മ്മ് എന്താ ?"
ആ ചോദ്യത്തിൽ വന്ന കാര്യം അങ്ങ് മറന്നു ..സംഭരിച്ച  ധൈര്യവും ചോർന്നു ...
"പരീക്ഷ എങ്ങനെ ഉണ്ടാരുന്നു"  ഞാൻ ചോദിച്ചു
കുഴപ്പമില്ലെന്ന് മറുപടി
പേടിച്ചു തിരിഞ്ഞു പോകാൻ മനസ്സ് അനുവദിച്ചില്ല ....അവിടെ മുഖത്ത് നോക്കി എനിക്ക് നിന്നെ ഇഷ്ടമാണ് പറഞ്ഞു ...
അടിപൊളി പിന്നീട് അങ്ങോട്ട് അവളു  കണ്ടാലും മിണ്ടാതെ ആയി ..
അവള് ഇന്ത്യയും ഞാനും പാകിസ്ഥാനും ....
ഇടക്കൊക്കെ ഞാൻ പോയി മിണ്ടും , ദേഷ്യം പിടിപ്പിക്കും , കമന്റ് അടിക്കും അങ്ങനെ പല പ്രകോപനങ്ങളും ..
പക്ഷെ ഇന്ത്യ നിശബ്തതയോടെ തന്നെ പാകിസ്താനെ  നേരിട്ട് ...
ഒന്നാം വർഷ ഡിഗ്രി കാലത്തു  പറഞ്ഞ പ്രണയത്തിനു മറുപടി കിട്ടാൻ രണ്ടു കൊല്ലം കാത്തിരിക്കേണ്ടി വന്നു ...
ഒരൂസം  ആ പെണ്ണ് ചിരിച്ചോണ്ട് മുഖത്തു നോക്കി പറയുവാ എനിക്ക് ഇഷ്ടമല്ലെന്നു ...
അവളുടെ ചിരിക്ക് പല വ്യാഖ്യനങ്ങളും  ഞാൻ സ്വയം അങ്ങ് നൽകി ...
പാവം എന്നെ ഭയങ്കര ഇഷ്ടമാ.. വീട്ടുകാരെയൊക്കെ പേടിച്ചു പാവം എല്ലാം മനസ്സിൽ ഒതുക്കി വച്ചിരിക്കുവാ ...അങ്ങനെ പലതും ..
.കൂട്ടുകാരൊക്കെ കാമുകിമാരുടെ കൂടെ പോയി ജീവിതം ആസ്വദിച്ചപ്പോൾ  ഞാൻ ഒറ്റക് കോളേജിന്റെ ഭംഗി ആസ്വദിച്ചു നടന്നു.

കോളേജ്   ജീവിതം പരിസമാപ്തിയിലേക്കു കൊതിച്ചുകൊണ്ടിരിക്കുന്ന  സമയത്തു എന്റെ ഒരു മഹാനായ കൂട്ടുകാരൻ അവളെ കണ്ടു (എന്റെ കിളി പോയ അവസ്ഥ കണ്ടിട്ടായിരിക്കണം ) എനിക്ക് വക്കാലത്തു പിടിക്കാൻ ശ്രമിച്ചു .

അവൻ അവളോട് ചോദിച്ചു
ഡീ  നിനക്കനവനോട് ഇഷ്ടമാണെന്നു പറഞ്ഞൂടെ ....
വളരെ വിനയകുലീനായി അവളൊറ്റ പറച്ചിൽ
"എന്റെ പട്ടി പറയും അവനോട് ഇഷ്ടമാണെന്നു "
വൗ ..അവളുടെ മറുപടി അറിഞ്ഞപ്പോളെ ബുർജ് ഖലീഫയുടെ വലിപ്പമുള്ള ഒരു ചീട്ടു കൊട്ടാരം എന്റെ ഉള്ളിൽ തകർന്നു വീണു ....
പാവം എന്റെ കുഞ്ഞു മനസിന് അത് താങ്ങാനായില്ല  ...
വർഷങ്ങൾക്കു  ശേഷം  അവളോട് തെല്ലും ദേഷ്യമില്ലാതെ ഇതു  കുത്തികുറിക്കുമ്പോൾ  കഴിഞ്ഞു പോയതൊക്കെ ഓർത്തു ചിരിവരുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഇന്നും അവശേഷിക്കുന്നു ??

അവളെന്തിന് ആയിരിക്കും ഇഷ്ടമല്ലെന്നു പറഞ്ഞപ്പോൾ ചിരിച്ചത്‌ ...

ആ തമ്പുരാനറിയാം kalabhavanmani.Jpg....

(എന്നെകിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ )

-ആശിഷ്‌ കെ ശശിധരൻ

Tuesday, 18 July 2017

മരണത്തിന്റെ അനുവാദം
കാതോലിക്കേറ്റ് കോളേജിൽ (Pathanamthitta Catholicate College) മൂന്നാം വര്ഷം ബിരുദത്തിനു പഠിക്കുന്ന കാലം . ചെറിയൊരു ചാറ്റൽ മഴക് ശേഷം പ്രകൃതി കുതിർന്ന പൂഴിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് ഇരിക്കുന്നു. മൂന്നാം വർഷ ഭൗതികശാസ്ത്ര ബിരുദ ക്ലാസ്സിൽ അദ്ധ്യാപകയുടെ  ശബ്ദ  കാഹളങ്ങൾ മുഴങ്ങി കൊണ്ടേയിരിക്കുന്നു .സമവാക്യങ്ങൾ തിരമാലകൾ പോലെ ബോർഡിൽ അകത്തല്ലികൊണ്ടേ ഇരിക്കുന്നു.
ആ തിരമാലകളിൽ ഊളയിട്ടു ശ്രെദ്ധയുടെ കൊടുമുടിയിൽ നിൽക്കുന്ന വിദ്യാർഥികൾ ...
വിഷയത്തിന്റെ ആകാംഷ പല പെൺകുട്ടികളുടെ മുഖത്തു കാണാം ...
 
എന്നത്തേയും പോലെ കടൽ തീരത്തു തിര എണ്ണിക്കൊണ്ടിരിക്കുന്ന  പോലെ അവസാനത്തെ ബെഞ്ചിൽ വേറെ ഏതോ ലോകത്തിൽ റോന്തു ചുറ്റിക്കൊണ്ടിരിക്കുന്ന രണ്ടു വിദ്യാർഥികൾ ...

വേറെ ആരും അല്ല ഒന്ന് ഞാനും മറ്റേത് എന്റെ പ്രിയ സുഹൃത്തു ബാസിതും ....
ഇടക്കിടെ ഡിപ്പാർട്ട്മെന്റ് പ്രധാന അദ്ധ്യാപകൻ (HOD) പുറത്തുകൂടെ കൂടെ മാർച്ച് ചെയ്തു പോകുന്നുണ്ട് .ആ കാഴ്ച അല്പനേരത്തേക്കു എന്നെ റിപ്പബ്ലിക്ക് ദിന പരേഡിലേക്കു കൂട്ടികൊണ്ടു പോയി.
ക്ഷീണിച്ചു  അവശയനായ ക്ലോക്ക് പയ്യെ ഓടുന്നുണ്ട് , പക്ഷെ എന്ത് കൊണ്ടോ സമയം മുന്നോട്ട് പോകുന്നില്ല .
 
അങ്ങനെയിരിക്കെ വിശപ്പിന്റെ വിളി പതിയെ ഞങ്ങളിലേക്ക് കടന്നുവന്നു തുടങ്ങി .

ചോറ് പൊതിയിൽ എന്തായിരിക്കും എന്ന് വേവലാതിപ്പെട്ടു ഇരിക്കുന്ന ഞാനും , എന്ത്‌ കുരുത്തക്കേട് ഒപ്പിക്കാം എന്ന് അവനും ...
പയ്യെ പയ്യെ മുൻ ബെഞ്ചിരിക്കുന്ന പയ്യന്മാരെ ഞങ്ങൾ ചെറുകെ  തോണ്ടാൻ തുടങ്ങി ..
പുറകിൽ നിന്ന് ഇക്കിളി ഇടുമ്പോൾ സിംഹം സട കുടയുന്നു പോലെ അവന്മാരുടെ ഒരു പുളച്ചിലുണ്ട് ..
അത് കാണാൻ പ്രേത്യേക രസമാ ...
പിന്നെ പെൺകുട്ടികളുടെ മുടിയിൽ പേപ്പർ വിമാനം ഉണ്ടാക്കി കുത്തി നിർത്തി  ..
ഇതൊക്കെയാണ് ഞങ്ങളുടെ പ്രധാന  വിനോദങ്ങൾ  ..

അങ്ങനെയിരിക്കെ ഞങ്ങളുടെ കുരുത്തക്കേടുകൾ അദ്ധ്യാപിക ശ്രെദ്ധികുനുണ്ടായിരുന്നു ...
ക്ലാസ്സിന്റെ തുടർച്ച  പോകേണ്ട എന്ന് കരുതി ടീച്ചർ എല്ലാം ക്ഷെമിച്ചു ...

പക്ഷെ ബാസിത്തിന്റെ കുരുത്തക്കേട് അദ്ധ്യാപികയുടെ ഭാഷയിൽ പറഞ്ഞാൽ  ഞൊളപ്പ് കുടി കുടി വന്നു ..
നിയത്രണം നഷ്‌ടമായ പാക്കിസ്ഥാൻ റോക്കറ്റ് പോലെ ആശാൻ എന്തൊക്കെയോ കട്ടികൂട്ടികൊണ്ടിരുന്നു. 
വിശപ്പ് കാരണം വയറു കാളാൻ തുടങ്ങിയപ്പോ മുൻപിൽ ഇരിക്കുന്ന പെൺകുട്ടിയുടെ കൈയിൽ നിന്ന് അവൻ ഇത്തിരി വെള്ളം വാങ്ങി കുടിച്ചു ...

ഇതുകൂടി കണ്ടതോടെ  അദ്ധ്യാപകയുടെ ക്ഷമയുടെ നെല്ലിപലകയിളക്കി
കാതടപ്പിക്കുന്ന ഒച്ചയിൽ മിസ് കണ്ണുകൾ പുറത്തേക്ക് തള്ളിച്ചു കൊണ്ട്  ശകാരിച്ചു കൊണ്ട് പറഞ്ഞു

"ബാസിത് നിനാക്കു ലേശം പോലും അടങ്ങി ഇരിക്കാൻ വയ്യേ , ഇനി ക്ലാസ്സിൽ വച്ച്  എന്ത് ചെയ്യണം എങ്കിലും എന്നോട് ചോദിച്ചിട്ടു ചെയ്താൽ മതി , ഇനി ഇതു ആവർത്തിച്ചാൽ  ഇറക്കി വിടും പറഞ്ഞേക്കാം "
ഈ അലർച്ച കേട്ടതോടെ ക്ലാസ് നിശബ്ദം, ശബ്ദത്തിന്റെ ഗാംഭീര്യത്തിൽ എന്റെ ഉള്ള വിശപ്പും ശമിച്ചു .

പതിഞ്ഞ  സ്വരത്തിൽ അവൻ പറഞ്ഞു ..
"ശരി  മിസ് "...

ശ്രെദ്ധ ക്ലാസ്സിലേക്ക് എത്തിക്കാൻ ഞാൻ ഏറെ പണിപ്പെട്ടുകൊണ്ടേയിരുന്നു .
 
കുറച്ചു നേരത്തിനു ശേഷം ബാസിത് എഴുനേറ്റു ചോദിച്ചു
"മിസ് ഒരു ഡൌട്ട് "!!
എല്ലാവരുടെയും കണ്ണുകൾ അത്ഭുതത്തോടെ  ബാസിതിനു നേരെ.
ഈശ്വര ഇവന് ഡൗട്ടോ ??
എന്ന് മറ്റുള്ളവരുടെ  നോട്ടത്തിൽ നിന്ന്  വായിച്ചെടിക്കാൻ സാധിക്കും.

"ആ ചോദിക്ക് എന്ന് മിസ്സും "

അൽപ്പം പരുങ്ങലോടെ ബാസിത്

"ക്ലാസ്സിൽ ഇരുന്നു മരണം സംഭവിച്ചാൽ  മരിക്കാമോ മിസ്സ് , അതോ അതിനും അനുവാദം ചോദിക്കണോ 😑 "

ക്ലാസ്സിലാകെ ചിരി പടർന്നു ...
ദേഷ്യപ്പെട്ടു നിന്ന മിസ് ഒരു വിടർന്ന പുചിരി കൊണ്ട് അവന്റെ ചോദ്യത്തിനു  ഉത്തരം നല്കി. ഇമ്മാതിരി വളിപ്പടിച്ചാൽ തല്ലി  കൊല്ലുവാ വേണ്ടത് . എന്നാലും മിസ് അങ്ങനെ ചെയ്തില്ല, എല്ലാം മിസ്സിന്റെ മഹാമനസ്കത.

എന്തായലും അവന്റെ ഒടുക്കത്തെ ഡൗട്ടും കൊണ്ട്  ആശാനിപ്പം  അങ്ങ് ദുഫായിയിലെ ഷെയിക്കാ  .....

Catholicate College Lifestories...

Saturday, 11 February 2017

ഒരു പരീക്ഷണശാല കിനാവുകൾ

കാതോലിക്കേറ്റ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ  ഹാസ്യതമാകമയി  കോളേജ് മാഗസീനിലേക്ക് എഴുതിയ ഒരു കൊച്ചു അനുഭവ കുറിപ്പ് ..


** എന്റെ പരീക്ഷണശാല കിനാവുകൾ ** ഒരു ഫിസിക്സ് വിദ്യാർത്ഥിയെന്ന നിലയിൽ എന്റെ പരീക്ഷണശാല കിനാവുകളിലേക്ക് നമ്മുക് ഒന്ന് കടന്നു ചെല്ലാം .ഒരു മൂളിപ്പാട്ടൊക്കെ പാടി പരീക്ഷണശാലയിലേക്ക് ഒന്ന് കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് കയ്യിലൊരു ബൈബിളുമേന്തി നിൽക്കുന്ന യേശുദേവന്റെ ഒരു മനോഹരമായ ചിത്രം .അതിന്റെ ഇടതു വശത്തായി സർ ഐസക് ന്യൂട്ടൺന്റെയും വലതുവശതായി വലത്തോട്ട്  തൊട്ടുനോക്കി നിൽക്കുന്ന ആൽബർട്ട് ഐൻസ്റ്റീന്റെയും മനോഹരമായ ചിത്രങ്ങൾ. ജനാലകളിൽ നിന്നും  ഇളം കാറ്റ് ഉറക്കം  ക്ഷണിച്ചുവരുത്തുന്നു വരുത്തുന്നു .
  പുറത്തേക്ക് നോക്കിയാൽ പത്തനംതിട്ട  നഗരത്തിന്റെ വിശാലമായ ദൃശ്യം  കാണാം .മെർക്കുറി ലാമ്പിന്റെ മഞ്ഞ വെളിച്ചം ചിന്നി ചിതറി പോകുന്ന കണ്ടാൽ കണ്ണുകൾക്ക് മഞ്ഞപിത്തം ബാധിച്ച പ്ലോലെയുണ്ട് .
 കുട്ടികളെല്ലാം  പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്.ചിലരുടെ  മുഖം കണ്ടാൽ എവറസ്റ് കിഴടക്കിയ  സന്തോഷം ,മറ്റുചിലരുടെ കണ്ടാലോ കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ "കിളി പോയ പോലെയുണ്ട്".  കാതുകൾ കൂർപ്പിച്ചു വച്ചാൽ എങ്ങും കാൽക്കുലെറ്റർകളുടെ ചിക്ക്  ചിക്ക് ശബ്ദം .ഇവിടുത്തെ ഉപകരണങ്ങളെ എനിക്ക് പേര് കുട്ടി വിളിക്കാൻ സാധിക്കില്ല,കാരണം പ്രായത്തിൽ മുത്തവരെ പേര് കുട്ടി വിളിക്കുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലലോ ...?? അവർക്കെന്റെ  മുത്തച്ഛനേക്കാൾ പ്രായം വരും.
ആദ്യമൊക്കെ പടക്കം പൊട്ടുന്ന ഒച്ചകേട്ടാൽ  ഭയമായിരുന്നു .പിന്നീട് ശീലം ആയപ്പോൾ  ആരെങ്കിലും വല്ല ഡയോടോ റെസിസ്റ്ററോ പൊട്ടിച്ചതാകാം എന്ന് മനസിലാക്കാം .അമീറ്ററും വോൾട്ടിമീറ്ററും ഒക്കെ അനങ്ങുന്ന കണ്ടാൽ ഞാനൊരു വിമാനത്തിന്റെ കോക്ക്പിറ്റിൽ ആണോ ഇരിക്കുന്നത് എന്ന് പലപ്പോഴും തോന്നി പോകും .പരീക്ഷണത്തിന് വച്ചിരിക്കുന്ന കണ്ണാടി ചില്ലുകൾ കൊണ്ട് സൂര്യരശ്മി അടിപിക്കുമ്പോൾ മറ്റുള്ളവരുടെ മുഖത്തേക്ക്  ഉള്ള രസം പറഞ്ഞു അറിയിക്കാൻ സാധിക്കില്ല   ..

ഒരുതുള്ളി കണ്ണീരുമായി കാതോലിക്കേറ്റ് മുത്തച്ഛനോടു വിടപറഞ്ഞു പോന്നപ്പോൾ  അകപ്പെടെയുള്ള  സമ്പാദ്യം  എന്തിനും  പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരും,ചോദിച്ചാൽ ഹൃദയം തരുന്ന കൂട്ടുകാരും പിന്നെ കൈവിട്ടു പോയൊരു നഷ്ട്ട പ്രണയവും .


-ആശിഷ് കെ ശശിധരൻ

 

Copyright © 2017 asishinside.com.

Maintained by Asishks