Wednesday, 20 September 2017

ചിരിയുടെ ഉത്തരം ..!!


എല്ലാവരുടേം ജീവിതത്തിലും കാണും പറഞ്ഞതും, പറയാതെ പറഞ്ഞതുമായ പ്രണയങ്ങൾ . മറക്കാൻ ആഗ്രഹിക്കത്തും , ഓർക്കാൻ ആഗ്രഹിക്കാത്തതുമായ
 പ്രണയങ്ങൾ .
ഓർക്കുമ്പോൾ ഉള്ളിൽ മഞ്ഞുരുകുന്നു സുഖമുള്ള പ്രണയം ..
പ്ലസ് ടു ജീവിതമൊക്കെ കഴിഞ്ഞു, ഇളം  കാറ്റിലാടുന്ന കൊടിതോരണങ്ങൾക്കു നടുവിലൂടെ തെല്ലും ഭയത്തോടെ കോളേജിലേക്കു കാലെടുത്തു വച്ച കാലം.

കോളേജിന്റെ മലർവാടി തോപ്പിലും , കോണിപ്പടികളികളിലും ഭാവിയെ ചിന്തിച്ചു വ്യാകുലപെട്ട് നിൽക്കുന്ന അനേകം പ്രണയജോഡികൾ  ..
അതിലൊന്നായി നിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  നിർഭാഗ്യവശാൽ  എനിക്ക് അതിനു സാധിച്ചില്ല .

“പ്രണയം കാറ്റിനെപ്പോലെയാണ്. കാണാനാവില്ല, അനുഭവിക്കാനേ പറ്റൂ.” - നിക്കോളാസ് സ്പാര്‍ക്ക്സ്


കോളേജ് ജീവിതം ആസ്വദിച്ചു പോകുന്നതിനിടയിൽ എന്നോ ഒരു ദിനം എന്റെ കണ്ണുകൾ ഹിന്ദി ക്ലാസ്സിൽ കമ്പയിൻ പഠനത്തിന് വന്ന രണ്ടു ഉണ്ട കണ്ണുകളുമായി ഉടക്കി . മറ്റുകണ്ണുകളിൽ നിന്നും ആ കണ്ണുകളോടോ എന്തോ എനിക്ക് ഒരു ആരാധന തോന്നി .പിന്നീടുള്ള വിരസമായാ  പല ഹിന്ദികളിലും ആ കണ്ണുകൾ എനിക്ക് ജീവൻ നൽകി .ആ കണ്ണുകളുടെ നിർത്തത്തിൽ  ഞാൻ അലിഞ്ഞു ചേർന്നു .ആ കണ്ണുകളോടുള്ള ആരാധന പതിയെ ആ കണ്ണിന്റെ ഉടമയോടും തോന്നി തുടങ്ങി ..
ഒളിച്ചും പാത്തും പ്രണയം ആസ്വദിച്ച ദിനങ്ങൾ. അവൾ അറിയാതെ അവളെ പിൻതുടർന്ന ദിനങ്ങൾ .


സെക്യൂരിറ്റി അച്ചായൻ  എത്തുന്നതിനു മുന്നേ കോളേജ് ഗേറ്റിറ്റു കാവൽ നിന്നതും , കോളേജിന്റെ നടുവഴിയിൽ അവളെ കാണാൻ "പാടത്തെ കോലം" പോലെ നിന്നതൊക്കെ ഓർക്കുമ്പോൾ അറിയാതെ മനസ്സിൽ ഒരു പുഞ്ചിരി വിടരും. എന്റെ കോഷ്ടികളൊക്കെ  ആസ്വദിച്ചു ചിരിക്കാതെ ചിരിക്കുന്ന അവളുടെ മുഖം കാണുമ്പോൾ എനിക്ക് തട്ടത്തിൻ മറയത്തിലെ നിവിൻ പോളിയെ ഓർമ്മവരും (എന്റെ സാറെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല )

8:45 ന്റെ ശിവശക്തി ബസിനു എത്തുന്ന അവളെ  കാണാൻ കൈവഴി ചാടി തൊട്ടും വരമ്പേൽ കൂടെ 7:30 മണിയുടെ "മണ്ണിൽ"  ബസ് പിടിക്കാൻ പായുന്ന മരണപ്പാച്ചിൽ എന്ത് രസായിരുന്നു ...

"അധികം വൈകാതെ അവളോട്‌ ഇഷ്ടമാണെന്നു പറഞ്ഞട്ടിക്ക് തന്നെ കാര്യം"
എന്റെ മനസ് എന്നിട് മന്ത്രിച്ചു ..
അത് സിനിമയിലെ പോലെ അത്ര  എളുപ്പമുള്ള  കാര്യാമലെന്നു  അനുഭവത്തിൽ നിന്ന് മനസിലായി . വളരെ ദിവസത്തെ കാത്തിരിപ്പിനു ശേഷം  ഇതാ  ഒരു അവസരം  കൈവന്നിരിക്കുന്നു ..
കെമിസ്ട്രി ലാബ് പരീക്ഷ കഴിഞ്ഞു അവള് ദാ  ഒറ്റക് ഇരിക്കുന്നു ....
പിന്നെ ഒന്നും നോക്കിയില്ല പടച്ചോനെ മിന്നിച്ചേക്കണേ എന്നും പറഞ്ഞു രണ്ടും കല്പിച്ചു അങ്ങ് ചെന്നു 
അവളുടെ അടുത്തു  ചെന്നിട്ടു പയ്യെ ആ മുഖത്തേക്കൊന്നു  നോക്കി ....
(എന്തോ പന്തികേട് ഒപ്പിക്കാനുള്ള പുറപ്പാടാണെന്നു അവക്ക് മനസിലായി)
അൽപ്പം ഗൗരവത്തിൽ അവൾ എന്നോട് "മ്മ് എന്താ ?"
ആ ചോദ്യത്തിൽ വന്ന കാര്യം അങ്ങ് മറന്നു ..സംഭരിച്ച  ധൈര്യവും ചോർന്നു ...
"പരീക്ഷ എങ്ങനെ ഉണ്ടാരുന്നു"  ഞാൻ ചോദിച്ചു
കുഴപ്പമില്ലെന്ന് മറുപടി
പേടിച്ചു തിരിഞ്ഞു പോകാൻ മനസ്സ് അനുവദിച്ചില്ല ....അവിടെ മുഖത്ത് നോക്കി എനിക്ക് നിന്നെ ഇഷ്ടമാണ് പറഞ്ഞു ...
അടിപൊളി പിന്നീട് അങ്ങോട്ട് അവളു  കണ്ടാലും മിണ്ടാതെ ആയി ..
അവള് ഇന്ത്യയും ഞാനും പാകിസ്ഥാനും ....
ഇടക്കൊക്കെ ഞാൻ പോയി മിണ്ടും , ദേഷ്യം പിടിപ്പിക്കും , കമന്റ് അടിക്കും അങ്ങനെ പല പ്രകോപനങ്ങളും ..
പക്ഷെ ഇന്ത്യ നിശബ്തതയോടെ തന്നെ പാകിസ്താനെ  നേരിട്ട് ...
ഒന്നാം വർഷ ഡിഗ്രി കാലത്തു  പറഞ്ഞ പ്രണയത്തിനു മറുപടി കിട്ടാൻ രണ്ടു കൊല്ലം കാത്തിരിക്കേണ്ടി വന്നു ...
ഒരൂസം  ആ പെണ്ണ് ചിരിച്ചോണ്ട് മുഖത്തു നോക്കി പറയുവാ എനിക്ക് ഇഷ്ടമല്ലെന്നു ...
അവളുടെ ചിരിക്ക് പല വ്യാഖ്യനങ്ങളും  ഞാൻ സ്വയം അങ്ങ് നൽകി ...
പാവം എന്നെ ഭയങ്കര ഇഷ്ടമാ.. വീട്ടുകാരെയൊക്കെ പേടിച്ചു പാവം എല്ലാം മനസ്സിൽ ഒതുക്കി വച്ചിരിക്കുവാ ...അങ്ങനെ പലതും ..
.കൂട്ടുകാരൊക്കെ കാമുകിമാരുടെ കൂടെ പോയി ജീവിതം ആസ്വദിച്ചപ്പോൾ  ഞാൻ ഒറ്റക് കോളേജിന്റെ ഭംഗി ആസ്വദിച്ചു നടന്നു.

കോളേജ്   ജീവിതം പരിസമാപ്തിയിലേക്കു കൊതിച്ചുകൊണ്ടിരിക്കുന്ന  സമയത്തു എന്റെ ഒരു മഹാനായ കൂട്ടുകാരൻ അവളെ കണ്ടു (എന്റെ കിളി പോയ അവസ്ഥ കണ്ടിട്ടായിരിക്കണം ) എനിക്ക് വക്കാലത്തു പിടിക്കാൻ ശ്രമിച്ചു .

അവൻ അവളോട് ചോദിച്ചു
ഡീ  നിനക്കനവനോട് ഇഷ്ടമാണെന്നു പറഞ്ഞൂടെ ....
വളരെ വിനയകുലീനായി അവളൊറ്റ പറച്ചിൽ
"എന്റെ പട്ടി പറയും അവനോട് ഇഷ്ടമാണെന്നു "
വൗ ..അവളുടെ മറുപടി അറിഞ്ഞപ്പോളെ ബുർജ് ഖലീഫയുടെ വലിപ്പമുള്ള ഒരു ചീട്ടു കൊട്ടാരം എന്റെ ഉള്ളിൽ തകർന്നു വീണു ....
പാവം എന്റെ കുഞ്ഞു മനസിന് അത് താങ്ങാനായില്ല  ...
വർഷങ്ങൾക്കു  ശേഷം  അവളോട് തെല്ലും ദേഷ്യമില്ലാതെ ഇതു  കുത്തികുറിക്കുമ്പോൾ  കഴിഞ്ഞു പോയതൊക്കെ ഓർത്തു ചിരിവരുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഇന്നും അവശേഷിക്കുന്നു ??

അവളെന്തിന് ആയിരിക്കും ഇഷ്ടമല്ലെന്നു പറഞ്ഞപ്പോൾ ചിരിച്ചത്‌ ...

ആ തമ്പുരാനറിയാം kalabhavanmani.Jpg....

(എന്നെകിലും ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ )

-ആശിഷ്‌ കെ ശശിധരൻ

Friday, 14 July 2017

തൊടിയിലെ ഔഷധങ്ങൾ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചികിത്സാരിതികളിലൊന്നും പ്രകൃതിയുടെ വരദാനവുമാണ് ആയുര്‍വേദം. ആരോഗ്യ സംരക്ഷ്ണത്തിലുപരി ആയൂസിന്റെ അഥവാ ആത്മാവിന്റെ  വിശിഷ്ട്ടമായ അറിവ് പ്രദാനം ചെയ്യുന്ന വേദം കൂടിയാണ് പഞ്ചമവേദമായ ആയുര്‍വേദം.
ടെക്നോളജിയുടെ നീരാളിപിടിത്തത്തിൽ ഇഴകിചേർന്ന് ജീവിക്കുന്ന ഞാനടക്കമുള്ള പുതു തലമുറക്ക് തൊടിയിലെ ഒറ്റമൂലികളെ
പരിചയപെടാനെവിടെയാണ് നേരം ?
അക്കരണമാണ് എങ്ങനയൊരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് .
മുത്തശ്ശിയാൽ പരിചയപ്പെട്ട തൊടിയിലെ ഒരുക്കൂട്ടം ഒരു കൂട്ടം ഒറ്റമൂലികളെ ഒന്ന് പരിചയപ്പെടാം  ..


കുടങ്ങൽ:

(കുടങ്ങൽ)
കൊടങ്ങല്‍, കൊടവന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഔഷധസസ്യത്തിന്റെ പ്രാധാന്യ മേറിവരികയാണ്. ഔഷധകമ്പോളത്തില്‍ കുട ങ്ങല്‍ പ്രധാന ചേരുവയാക്കിയ നിരവധി ഉല്പന്ന ങ്ങള്‍ ഇന്നുണ്ട്.
കുടങ്ങലിന്റെ നീര് ആയുസ്സിനെ വര്‍ദ്ധിപ്പിക്കുന്ന തും രോഗങ്ങളെയകറ്റുന്നതും ശരീരത്തിന് ബല വും വണ്ണവും തരുന്നതും സ്വത്തെയും ബുദ്ധിയെ യും വര്‍ദ്ധിപ്പിക്കുന്നതുമാണ്.  
ഇതുകൂടാതെ ത്വക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, മനോരോഗം എന്നിവ യിലെല്ലാം കുടങ്ങല്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്ക പ്പെട്ടിരിക്കുന്നു.

  • 1. കുടങ്ങല്‍ സമൂലം അരച്ചെടുത്ത്, നാലിലൊന്ന് ഇരട്ടിമധുരപ്പൊടിയും ചുക്കും ചേര്‍ത്ത് ദിവസവും സേവിക്കുന്നത് ശരീരപുഷ്ടിക്ക് നല്ലതാണ് (അഷ്ടാംഗഹൃദയം, ചികിത്സ 3), 
  •  2. കുടങ്ങലിന്റെ ഇല നെയ്യില്‍ വറുത്തെടുത്ത്(10 -20 ഗ്രാം വരെ) ദിവസവും ശീലിക്കുന്നത് കുട്ടികള്‍ ക്ക് ബുദ്ധിശക്തി വര്‍ദ്ധിക്കുവാനും ശരീരപുഷ്ടി ക്കും നല്ലതാണ്.(അഷ്ടാംഗഹൃദയം, ഉത്തരസ്ഥാ നം 39)
  •  3. ശരീരത്തിലുണ്ടാകുന്ന ചെറിയ കുരുക്കള്‍ വേഗ ത്തില്‍ ശമിക്കുവാന്‍ കുടങ്ങല്‍ സമൂലം അരച്ചെടു ത്തത് ലേപനം ചെയ്യാവുന്നതാണ്. (ഗദനിഗ്രഹം)
  •  4. കുടങ്ങലിന്റെ ഇലയുടെ നീര് ദിവസവും രാവിലെ സേവിക്കുന്നത്(10 മി.ലി) മനസ്സിന് ഉണര്‍വും ഉന്മേ ഷവും നല്കും. ശരീരത്തിന് ബലവും നിറവും വര്‍ ദ്ധിക്കാനും നല്ലതാണ്. (ചരകസംഹിത, ചികിത്സാ സ്ഥാനം 1) 
  • 5. മഞ്ഞപ്പിത്തം ബാധിച്ചിരിക്കുമ്പോള്‍ കുടങ്ങലി ന്റെ നീരില്‍ (10 മി.ലി) നാലിലൊന്ന് നെല്ലിക്കാപൊ ടി സ്വല്പം തേനില്‍ ചാലിച്ച് കഴിക്കുകയോ പാ ലില്‍ കലര്‍ത്തി സേവിക്കുകയോ ചെയ്യാം. (വൈദ്യ മനോരമ) 


ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലങ്ങളില്‍ പടര്‍ന്നു വളരുന്ന ചെറിയ ചെയിടാണ് കുടങ്ങല ഇലക ളുടെ ഞെട്ടുകള്‍ ആരംഭിക്കുന്ന സ്ഥലത്തു നിന്നു തന്നെ പൂവുകളും അതിന് സ്വല്പം അടിയിലായി വേരുകളും വളര്‍ന്നു കാണപ്പെടുന്നു. വേരുകള്‍ ഉ ള്ള ഞെട്ടുകള്‍ അടര്‍ത്തിയെടുത്ത് ജൈവവളം നി റച്ച പോളിത്തീന്‍ ബാഗുകളിലും ചെടിച്ചട്ടികളിലും കുടങ്ങല്‍ വളര്‍ത്തിയെടുക്കാവുന്നതുമാണ്. ഒന്നി ടവിട്ട ദിവസങ്ങളില്‍ വെള്ളം നനച്ചുകൊടുക്കേണ്ട ത് ആവശ്യമാണ്. ഔഷധാവശ്യങ്ങള്‍ക്ക് ഇലപറി ച്ചെടുത്ത് നിഴലില്‍ ഉണക്കി സൂക്ഷിച്ചുവെക്കുക യും ചെയ്യാം

കയ്യോന്നി:


(കയ്യോന്നി )
കഫവാത ഹരമായ ഒരു ഔഷധിയാണ് കയ്യോന്നി, കൈയ്യുണ്യം . കുടൽ‌പ്പൂണിനും, കാഴ്ചശക്തിയുടെ വർദ്ധനയ്ക്കും,കേശസംരക്ഷണതിനും, കരൾ സംബന്ധമായ രോഗങ്ങൾക്കു ഉപയോഗിക്കുന്നു.ഇത് നല്ലഒരു വേദനസംഹാരിക്കുടിയാണ്. സാധരണയായി മൂന്നു വിധം വെള്ള,മഞ്ഞ, നീല.
കയ്യോന്നി നീരിൽ കയ്യോന്നി തന്നെ കൽക്കമാക്കി എണ്ണ കാച്ചിതേച്ചാൽ തലമൂടി വളരുകയും തലവേദന കുറയുകയും ചെയ്യും. കാഴ്ചശക്തി വർദ്ധിക്കും. വെള്ള, മഞ്ഞകയ്യോന്നി 10ഗ്രാം വിതം എടുത്ത് തേങ്ങാ പാലിലോ പശുവിൻ പാലിലോ അരച്ചു ദിവസം രണ്ടു നേരം വീതം സേവിച്ചാൽ മഞ്ഞപിത്തം , രക്തകുറവ് എന്നിവ മാറും.1/2 ഔൺസ് കയ്യോന്നി നീരി 1ഔൺസ് ആവണക്കെണ്ണയിൽ രാവിലെ ഇടവിട്ടിടവിട്ട ദിവസങ്ങളിൽ കുടിച്ചാൽ ഉദരകൃമി മാറും.

പൂവാംകുറുന്നില:

(പൂവാംകുറുന്നില)

നമ്മുടെ തൊടിയിലും പറമ്പിലും കാണപ്പെടുന്ന മറ്റൊരു ഔഷധ സസ്യമാണ് പൂവാംകുറുന്നില .പൂവാംകുറുന്നില വെള്ളം തൊടാതെ പിഴിഞ്ഞ് നീരെടുത്ത് കണ്ണിൽ ഒഴിക്കുന്നത് ചെങ്കണ്ണ് കുറയ്ക്കും.അണുബാധ ഉണ്ടാകാതിരിക്കാൻ ഇല ചെറുചൂടുവെള്ളത്തിൽ കഴുകി നനവു മാറ്റി ഉപയോഗിക്കാം. പനി, തൊണ്ടവേദന എന്നിവ മാറ്റാൻ പൂവാംകുറുന്നില നീരിൽ സമം തേൻ ചേർത്ത് കഴിക്കണം.പൂവാംകുറുന്നില ഇടിച്ചു പിഴിഞ്ഞനീരിൽ വെളുത്ത കോട്ടൺ തുണി മുക്കിയുണക്കി കത്തിച്ചെടുക്കുന്ന കരി എണ്ണയിൽ ചാലിച്ച് കണ്ണെഴുതാം

കീഴാർനെല്ലി:

(കീഴാർനെല്ലി)

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി. ഇത് യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ്. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ‍ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു. കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.

മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു. മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല. 

ആടലോടകം :

                                   (ആടലോടകം)

 നാട്ടുചികിത്സാ ശാഖയിൽ പ്രമുഖസ്‌ഥാനമുള്ള ഔഷധച്ചെടിയാണ് ആടലോടകം. നെഞ്ചിലെ കഫക്കെട്ടുമാറ്റാൻ അദ്ഭുത കഴിവുള്ള ഈ ഔഷധ സസ്യം ആയുർവേദ ഔഷധ നിർമാണത്തിൽ ഏറെ പ്രധാനമാണ്. ഇന്നു ലഭിക്കുന്ന എല്ലാ കഫ് സിറപ്പുകളിലേയും മുഖ്യഘടകമാണ് ഇത്. 


വാശാരിഷ്‌ടത്തിലെ പ്രധാന ചേരുവ ആടലോടകമാണ്. കനകാസവത്തിനും ഈ ചെടിയുടെ വേര് ഉപയോഗിക്കുന്നു. ഈ സസ്യം കേരളത്തിലുടനീളം കാണപ്പെടുന്നു. കാലവർഷാരംഭത്തിൽ കമ്പുകൾ മുറിച്ച് നട്ട് തെങ്ങിൻതോപ്പുകളിലും പറമ്പുകളിലും വളർത്താം. ചാണകപ്പൊടി വളമായി ഉപയോഗിക്കാം. ഓരോ വീട്ടുവളപ്പിലും ഈ സസ്യം നട്ടുവളർത്തിയാൽ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഗൃഹവൈദ്യമായി ഉപയോഗപ്പെടുത്താം.

കൊച്ചുകുട്ടികൾക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ സ്വരസം അഞ്ച് മില്ലി തുല്യ അളവിൽ തേനും ചേർത്ത് ദിവസം പലതവണ കൊടുക്കാം. ആടലോടകം സമൂലം അരിഞ്ഞ് 30 ഗ്രാം 750 മില്ലി വെള്ളത്തിൽ കഷായം വച്ച് 100 മില്ലിയാക്കി അല്പം തിപ്പല്ലിപ്പൊടി ചേർത്ത് സേവിക്കുന്നത് ചുമയ്ക്കും ശ്വാസവൈഷമ്യത്തിനും സിദ്ധൗഷധമാണ്. രക്‌തപിത്തം എന്ന അസുഖത്തിന് ആടലോടകത്തിന്റെ സ്വരസവും ചന്ദനവും അരച്ച് 15 മില്ലി വീതം രാവിലെയും വൈകുന്നേരവും പതിവായി ഉപയോഗിച്ചാൽ രക്‌തപിത്തം ശമിക്കും. ആർത്തവം അധികമായാൽ ആടലോടകത്തിന്റെ ഇലയുടെ നീര് കഴിക്കുന്നത് നന്ന്. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് പുരട്ടിയാൽ പ്രസവം വളരെ വേഗത്തിൽ നടക്കും.

തവിഴാമ:(തവിഴാമ)

ആയുര്‍വേദ ഔഷധങ്ങളിലെ ഏറ്റവും പ്രധാനമായ മൂലികകളില്‍ ഒന്നാണ്
 തവിഴാമ അല്ലെങ്കില്‍ പുനര്‍ന്നവ അതുമല്ലെങ്കില്‍  തഴുതാമ . ഈ ചെടി നിലത്ത്  പറ്റി പടര്‍ന്നു വരുന്നു.തവിഴാമ കഴിച്ചാല്‍ പുനര്‍ജ്ജന്മം ലഭിയ്ക്കും എന്ന അര്‍ത്ഥത്തില്‍ ആണ് "പുനര്‍ന്നവ" എന്ന പേര് വന്നത്. തവിഴാമ സമൂലം ഔഷധത്തിന് ഉപയോഗിക്കാം.നീര് ,പിത്തം ,ചുമ,ഹൃദ്രോഗം എന്നിവയ്ക്ക്  തവിഴാമ വളരെ ഫല പ്രദം ആണ്.
തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങളുടെ നിര്‍മ്മാജനതിനും, വയസ്സാകുന്ന പ്രവര്ത്തനങ്ങളെ മന്ദീകകരിപ്പിക്കാനും  ആരോഗ്യവും ഓജസ്സും വര്ധിപ്പിക്കാനും, ശരീരത്തിന്റെ രോഗ പ്രതിരോധശക്തി വർധിക്കാനും, 
ഹൃദയ രോഗ നിവാരണത്തിന്, വിശപ്പുണ്ടാകാനും ദഹനപ്രക്രിയകളുടെ നല്ല പ്രവര്ത്തനത്തിനും, സ്ത്രീ രോഗങ്ങള്ക്ക് , ആര്ത്തവ ചക്രക്രമീകരണങ്കള്ക്ക് , വയറ്റിലളക്കം മുതലായവക്ക്‌, കിഡ്നിയിലെ നീര്‍ക്കെട്ടിനും  അതിന്റെ ശരിയായ പ്രവര്ത്തനത്തിനും, കിഡ്നി അണുബാധ, കല്ല് ഇവ ഇല്ലാതാക്കാന്‍ , ലിവര്‍ സംബന്ധിയായ സിരോസീസിനും ജോണ്ടിസിനും മറ്റും തവിഴാമ ഉപയോഗിക്കും.

 മുത്തങ്ങ:
(മുത്തങ്ങ)

നമ്മുടെ നാട്ടിൽ സർവ്വസാധാരണമയി കാണുന്ന പുല്ലാണ് മുത്തങ്ങ.
ഇതിന്റെ കിഴങ്ങ് ഔഷധനിർമ്മാണത്തിന്നു ഉപയൊഗിക്കുന്നു.ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായും ചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
മുത്തങ്ങകിഴങ്ങ് ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കഴിച്ചാൽ കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് ശമനം ഉണ്ടാക്കും.ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്തും കൊടുക്കാം.മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും

തുടരും .....

(*ചിത്രങ്ങൾ-തൊടിയിൽ നിന്നും ഞാൻ എടുത്തവ 

*വിവരങ്ങൾ-വിക്കിപീഡിയ  )

Thursday, 13 July 2017

കൊച്ചുരാമനെന്ന കൊടും ഭീകരൻഓർമ്മവെച്ച കാലോം തൊട്ടു കേൾക്കാൻ തുടങ്ങിയ പേരാണ് കൊച്ചുരാമൻ .
90 കാലഘട്ടത്തിലെ എല്ലാ കുസൃതി ബാലന്മാരെയും പോലെ
മഴത്തുള്ളിയെ പ്രണയിച്ച, കുറ്റിയും കോലിനോടും കഥകൾ പറഞ്ഞ , കമ്പു വണ്ടിക്കൊപ്പം ഓടി തീർത്ത ബാല്യം.
മാമുണ്ണാൻ അമ്മ നിർബന്ധിക്കുബോൾ ,
എനിച്ചു വേണ്ടമ്മേന്നു പറയുമ്പോൾ
ഒരു ഗർവായ ശബ്ദത്തിൽ അമ്മ പറയും
കൊച്ചുരാമൻവിളിക്കണോ ?
വേഗം മമ്മുണ് അല്ലെങ്കിൽ 'അമ്മ ഇപ്പൊ  കൊച്ചുരാമനെ വിളിക്കും !

കൊച്ചുരാമൻ വല്ല ഭീകരനാണോ ?
എന്റെ  മനസിൽ സംശയങ്ങളും ഊഹാപോഹങ്ങളും കൂടുകുത്തി
"ആരാണമ്മേ കൊച്ചുരാമൻ "
'അമ്മ പറയും ,
മാമുണ്ണാത്തവരെ കൊച്ചുരാമൻ പിടിച്ചു കൊണ്ട് പോകും !
 മരണഭയത്താൽ അറിയാതെ മാമുണ്ടു പോകുമ്പോളും ,
കൊച്ചുരാമനെ കാണണം എന്നുള്ള അതിയായ ആഗ്രഹം .

അങ്ങനെയിരിക്കെ ആ ദിവസം കടന്നെത്തി ..
ദാ കൊച്ചുരാമൻ പോകുന്നു മോനെ ..
അമ്മ പറഞ്ഞു

ഭയത്തോടെയും അൽപ്പം ആശ്ചര്യത്തോടെയും ഞാൻ നോക്കി ..

ഒരു കുറിയനായ മനുഷ്യൻ ,
തന്നെതാനെ  പിറുപിറുത്തു കൊണ്ട് റോഡിലൂടെ കയറ്റം ഇങ്ങനെ കയറിപോകുന്നു,
കുഴിഞ്ഞ കണ്ണുകൾ , ചകിരി നാരുപോലത്തെ ചുരുണ്ട മുടി , കറത്തിരുണ്ട മഴക്കാറുപോലത്തെ ശരീരം ,
ഓരോ ചുവടു മുന്നോട്ടു വെക്കുമ്പോഴും മുഴച്ചു പൊങ്ങുന്ന കാലിലെ ഞരമ്പുകൾ, തോളിൽ തൂക്കിയിട്ട ചെറിയ സഞ്ചി ,


ഉറപ്പിച്ചു ഇതു ഭീകരൻ തന്നെ ..
ആ സഞ്ചി നിറച്ചും മാമുണ്ണാത്ത പിള്ളേര് തന്നെ ...

പലപ്പോഴായുള്ള ഭീകരന്റെ കടന്നു പോക്ക് ഭയത്തോടെ ദുരെ മാറിനിന്നു വീക്ഷിച്ചു.

കാലങ്ങൾ കടന്നു പോയി ..
അന്തിക്ക് ഒരു കുടം കള്ളും മോന്തി ഭീകരൻ ഇങ്ങനെ  പോകും ....
കണ്ടവരോടും  കാണാത്തവരോടുമായി ഭീകരന്റെ ഒരു മരണ മാസ്സ് ഡയലോഗ് ഉണ്ട് ...


"നേരെ പോ നേരെ വാ "
"നേരെ പോ നേരെ വാ "


പിന്നീട് പലോപ്പോഴും  നേരെ പോ നേരെ വാ എന്നുള്ള അശിരീരി റോഡിൽ കുടി കേൾക്കുമ്പോഴേ ഉറപ്പിക്കാം
 അത് നമ്മടെ ഭീകരൻ കൊച്ചുരാമൻ തന്നെ ...


ജീവിതത്തിൽ കണ്ടതയിൽ വച്ച് നേരും നെറിയുമുള്ള മനുഷ്യൻ
വാക്കിനാലും പ്രവർത്തിയിലും ആശാൻ  നേരെ പോ നേരെ വാ.
"പരിയാരംകാരുടെ സ്വന്തം കൊച്ചുരാമൻ"

ഈ മനുഷ്യനെയാണല്ലോ അറിവാകുന്ന കാലം വരെ ഞാൻ ഭീകരനായി നോക്കി കണ്ടത് എന്റെ മുത്തപ്പാ .....

 

Copyright © 2017 asishinside.com.

Maintained by Asishks