Wednesday, 18 October 2017

ഹംപി - കല്ലുകളുടെ നാട്ടിൽ ഒരു ഇടവേള: (Hampi- Interval in the land of rocks )

തുങ്കഭദ്ര നദിയുടെ വടക്കേദിക്കിലായി ഒരു സുവർണകാലത്തിന്റെ മഹത്തായ അവശേഷിപ്പുകൾ പ്രതിഭലിപ്പിച്ചു തലയെടുപ്പോടെ  നിൽക്കുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പ് ,ഹംപി.
AD 1336–1646 കാലഘട്ടത്തില്‍  കര്‍ണ്ണാടക ഭരിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാന കേന്ദ്രമായിരുന്നു  ഹംപി .  വിജയനഗരരാജാകന്മാരുടെ കാലത്തും, അതിന് മുന്‍പും ശേഷവും നിര്‍മ്മിച്ച നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലമാണ് ഹംപി . ഒരു വിനോദസഞ്ചാര കേന്ദ്രത്തിലുപരി ഹംപിയൊരു തീർത്ഥാടന കേന്ദ്രംകൂടിയാണ്.കണ്ണെത്താ ദൂരത്തോളം ചിന്നി ചിതറി കിടക്കുന്ന കൽകുമ്പാരങ്ങളുടെ  നാട് ഹംപി .

അപ്രതീക്ഷിത യാത്ര:

  പുണ്യ പുരാണങ്ങളുടെ  കെട്ടഴിച്ചു വിട്ടാൽ ഈ ഭാരതത്തിനോളം ചരിത്രം വേറെ ഒരു രാജ്യത്തിനുമുണ്ടാവില്ല. അങ്ങനെ ചരിത്രങ്ങൾ  കല്ലുകളാൽ  മുടിവെക്കപെട്ട ഒരു മഹാനഗരമാണ് ഹംപി. ഹംപിയുടെ കനൽ മനസ്സിൽ ഏരിയാൻ തുടങ്ങിട്ടു കാലം കുറെ ആയെങ്കിലും അതിനൊരു ഫലപ്രാപ്തിയിലെത്താൻ ഒരു അപ്രീതിഷ യാത്ര തന്നെ വേണ്ടി വന്നു. മുൻനിശ്ചയിച്ചു പോകുന്ന യാത്രകളെകാൾ മധുരമുള്ളതു, ഏറെ അനിശ്ച്ചതത്വങ്ങൾ നിറഞ്ഞ അപ്രതീക്ഷിത യാത്രകളാണ്. അവയാണ് ജീവിതത്തിനു ഏറെ മാധുര്യം.
         
              ജോലി സംബന്ധമായാണ് മൂന്നാം തവണ ഗോവക്കു പോയത്. കഴിഞ്ഞ രണ്ടുതവണത്തെ യാത്രയിൽ ഗോവയിലെ ഏകദേശ സ്ഥലങ്ങളും സന്ദർശിച്ചതിനാൽ ഇന്റർവ്യൂന് ശേഷം മറ്റെവിടെയെങ്കിലും കറങ്ങാം എന്നായിരുന്ന മനസ്സിൽ. ഗോവയിൽ ഒരു ദിവസം ചിലവഴിച്ച ശേഷം എങ്ങോട്ടു പോകുമെന്ന ആലോചനയിലാണ് ഹംപി  പോയാലോ എന്ന ആശയം എന്റെയും സുഹൃത്തുക്കളുടെയും ഉള്ളിൽ കടന്നു വന്നത്. ശേഷം വഴിയ്യും യാത്രസൗകര്യങ്ങളും വിശദമായി പഠിച്ചു . അങ്ങനെ ഹംപിക്കു തന്നെ പോയിക്കളയാം എന്ന്  ഞങ്ങൾ തീരുമാനിച്ചു . ഒക്ടോബർ 11നാം  തീയതി വാസ്കോയിൽ നിന്നും  രാവിലെ  7  മണിക്കുള്ള  ട്രെയിനിൽ കയറി ഉച്ചക്ക്  ഹോസ്‌പെട്ടു എത്തിയ ശേഷം അവിടെ നിന്നും ഹംപിയിലേക്കു ബസ് മാർഗം പോകാൻ ആയിരുന്നു നിശ്ചയിച്ചത്  . വക്തിപരമായ അസൗകര്യങ്ങൾ ഉള്ളതിനാൽ സുഹൃത്തായ ആദിത്യന് യാത്രക്കൊപ്പം ചേരാൻ സാധിക്കില്ല എന്ന് അറിയിച്ച പ്രകാരം അദ്ദേഹത്തെ പഞ്ചിമിൽ നിന്നും പൂനെക്കുള്ള  ബസ് കയറ്റിവിടാൻ തീരുമാനിച്ചു. അങ്ങനെ അടുത്ത ദിവസം ഗോവ  കറങ്ങിയ ശേഷം വൈകിട്ട് 4 മണിയോടെ സുഹൃത്തിനെ കയറ്റി വിടാനായി പഞ്ചിം കടമ്പ ബസ് സ്റ്റാൻഡിൽ എത്തി. അപ്പോഴാണ് ഹംപിക്കു പോകുന്ന കർണാടക ആർ ടി സിയുടെ ബസ് ശ്രദ്ധയിൽപ്പെട്ടത് .കോണ്ടുക്ടറിനോട് വിവരങ്ങൾ ആരാഞ്ഞപ്പോൾ രാത്രി 8 മണിക്ക് പുറപ്പെട്ടു അടുത്ത ദിവസം രാവിലെ 6 മണിയോടെ ഹംപിയിൽ എത്തി ചേരും എന്ന് അറിയിച്ചു .പിന്നീട് രണ്ടിൽ ഒന്ന് ആലോചിക്കേണ്ടി വന്നില്ല ട്രെയിനിനെ അപേക്ഷിച്ചു ചെലവ് കുറച്ചു കൂടുതൽ ആയാലും യാത്ര സുഖവും സമയലാഭവും ഉള്ള കാരണം ബസിൽ തന്നെ പോകാൻ തീരുമാനിച്ചു .ഒരാൾക്ക് 650 രൂപയിരുന്നു സ്ലീപ്പർ ടിക്കറ്റ് നിരക്ക്.അങ്ങനെ സുഹൃത്തുക്കളായ കിരണും ശരണിനുമൊപ്പം 11നാം  തീയതി രാത്രി 8 മണിയോടെ ഞാൻ ഹംപി യാത്ര ആരംഭിച്ചു .

കല്ലുകളുടെ നാട്ടിലേക്കൊരു യാത്ര:

കുറെ നാളായുള്ള ആഗ്രഹം പൂവണിയാൻ പോകുന്ന എന്നുള്ള സന്തോഷത്തോടെ കർണാടക ട്രാൻസ്‌പോർട് ബസിൽ കയറി. ഏകദേശം നടുഭാഗത്തിയുള്ള സ്ലീപ്പർ തന്നെ ഞങ്ങൾക്ക് മൂന്നുപേർക്കും കിട്ടി. അടിയും  ഉലഞ്ഞും വളഞ്ഞു പുളഞ്ഞ വഴിയിൽ ബസ് നീങ്ങി .ആദ്യമൊക്കെ കുലുക്കം അരാജകമായി തോന്നിയെങ്കിലും യാത്രയിലെപ്പോഴോ ഉറങ്ങി പോയി.പിന്നീട് കണ്ണ് തറന്നപ്പോൾ 12 ആം തീയതി രാവിലെ 6 മണിയോടടുത്തു വണ്ടി ഹംപിയിലെത്തി .
ഞങൾ മൂവരും ബസിൽ നിന്ന് ഇറങ്ങിയതും ഇരകിട്ടിയ സിംഹങ്ങളെ പോലെ ഗൈഡ്കളും ടൂറിസ്റ്റ് ഏജന്റ്മാരും പലവശത്തു ഞങ്ങള്ക്ക് നേരെ ചാടി വീണു .
അറിയ്യാവുന്ന ഹിന്ദിയൊക്കെ വച്ച് പലരെയും ഒഴിവാക്കി നിക്കുമ്പോൾ ഒരു ഏജന്റ് ചീപ്പ് റേറ്റിൽ റൂം താരമെന്ന പറഞ്ഞു കൊണ്ട് ഞങ്ങളെ സമീപിച്ചു .എനിക്കും ശരണിനും ഹിന്ദി അത്ര വശമില്ല , കുട്ടത്തിൽ ഹിന്ദി അറിയാവുന്നതു കിരണിനു മാത്രം. എന്തായാലും  ഏറെ നേരത്തെ വാഗ്‌വാദങ്ങൾക്കൊടുവിൽ  അദ്ദേഹം ഞങളെ റൂമിലേക്ക് കുട്ടികൊണ്ട് പോയി . ഏറെ  നേരത്തെ വിലപേശലിനൊടുവിൽ ഒടുവിൽ 400 രൂപക്ക് ഒരു ദിവസത്തേക്ക്  റൂം തരാമെന്നു അയാൾ സമ്മതിച്ചു  . പ്രീമിയം റൂമുകൾ മുതൽ വളരെ  നിരക്ക് കുറവുള്ള  മുറികൾ ഹംപിയിൽ ലഭ്യമാണ്. സാധങ്ങളൊക്കെ മുറിയിൽ വച്ച ശേഷം ഒരു നെടുവീർപ്പിട്ടു. പ്രഭാതകൃത്യങ്ങൾക്കു ശേഷം  വർണമനോഹരിയായ ഹംപിയെ ചുറ്റാം  എന്ന് ഞങ്ങൾ തീരുമാനിച്ചു .  പ്രഭാതകൃത്യങ്ങൾക്കു ശേഷം അൽപനേരം വിശ്രമിച്ച ശേഷം ഞങ്ങൾ  മുറിയിൽ നിന്നും പുറത്തു ഇറങ്ങി .

ഇനി എങ്ങനെ ഹംപി റോന്തു ചുറ്റാം  എന്നായിരുന്നു  ഞങ്ങളുടെ  ചിന്ത.  വശ്യമനോഹാരിയായി ഏകദേശം 25 കിലോ മീറ്ററോളം  പടർന്നു പന്തലിച്ചു  കിടക്കുന്ന ഹംപിയെ ഒരു ദിവസം കൊണ്ട് കാൽനടയായി പ്രദിക്ഷണം വക്കുന്ന കാര്യം അസാധ്യം  .
പിന്നെ എന്ത് ചെയ്യും എന്നുള്ള ചോദ്യം മനസ്സിൽ കടന്നു വന്നു ..
ഓട്ടോറിക്ഷയിൽ കറങ്ങുന്നതും , ബൈക്ക് വാടകക്ക് എടുത്ത് കറങ്ങുന്നതും ഞങളുടെ ബഡ്ജറ്റിൽ സാധിക്കുന്ന  കാര്യങ്ങളല്ല..
എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുന്ന സമയത്തു ഏകദേശം 15 വയസ്സ് പ്രായം വരുന്ന  ഒരു പയ്യൻ ഞങ്ങളുടെ മുന്നിൽ ചാടി വീണിട്ടു പറഞ്ഞു
  "sir cycle sir 150 per person"
  
പിന്നെ ഒന്നും ചിന്തിക്കേണ്ട വന്നില്ല സൈക്കിൾ എടുത്തു കറങ്ങുക തന്നെ , പയ്യനോട് ഏറെ  നേരത്തെ വിലപേശലിനൊടുവിൽ  ഒരു സൈക്കിൾ 90 രൂപക്ക് തരാമെന്നു അവൻ സമ്മതിച്ചു .
അങ്ങനെ മുന്ന് സൈക്കിൾ വാടകക്ക് എടുത്തു  കറങ്ങാൻ ഇറങ്ങി .
ഭക്ഷണം കഴിച്ചതിനു ശേഷം കറങ്ങാം എന്ന് തീരുമാനിച്ചു .അങ്ങനെ ഹംപി ബസ് സ്റ്റേഷന്റെ മുന്നിലായുള്ള തല്ലുകടയിൽ ഞങ്ങൾ സ്ഥാനം പിടിച്ചു .
( ഞങ്ങൾ ഭക്ഷണം കഴിച്ച തട്ടുകട )

പുരിയും , ഇഡലിയും , മുളകുബജ്ജിയും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു .ഒരു മധ്യവയസ്കനും , അദ്ദേഹത്തിന്റെ ഭാര്യയും മകളുമാണ് കട നടത്തുന്നത് .
മുന്ന് പേരും പൂരിയും ഇഡലിയുംകഴിച്ച ശേഷം ഓരോ കടുപ്പത്തിൽ ചായയും കുടിച്ചു . വളരെ നല്ല സ്വാദിഷ്ടമായ ഭക്ഷണം . ശേഷം, കഴിച്ചതിനു 100 രൂപ ആയെന്നു അറിയിച്ച പ്രകാരം രൂപ കൊടുത്തു ഞങ്ങൾ ഇറങ്ങി. വീണ്ടും വരണമെന്ന് കടക്കാരൻ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. ശരിയെന്നു ഞങ്ങളും .
 കാൽകുമ്പാരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴിയും എത്തേണ്ട സ്ഥലങ്ങളും കണ്ടുപിടിക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ് . ആയതിനാൽ അവിടെ നിന്നും ഹംപിയുടെ ഒരു മാപ് വാങ്ങിച്ചു കൈയിൽ വച്ചു .ഇനി അതിൽ നോക്കിയാവാം യാത്ര എന്ന് ഉറപ്പിച്ചു.

വിരുപക്ഷ ടെംപിൾ (virupaksha temple) :

 
          (വിരുപക്ഷ ടെംപിൾ, ചിത്രങ്ങൾ കടപ്പാട്: രോഹിത് ബാലകൃഷ്ണൻ )


ഹംപി ചരിത്രങ്ങൾ ഉറങ്ങി കിടക്കുന്ന വിരൂപാക്ഷ ടെംപിൾതന്നെ ആദ്യം സന്ദർശിച്ചു കളയാം എന്ന് വിചാരിച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി . ആകാശം മുട്ടി നിക്കുന്ന ഒരു പടുകൂറ്റൻ ഗോപുരം ഞങ്ങളെ വിരൂപാക്ഷ ടെംപിളിലേക്ക് വരവേറ്റു .
മാനംമുട്ടി നിക്കുന്ന ഗോപുരം തന്നെയാണ് വിരൂപാക്ഷ ടെംപിളിന്റെ ആകർഷണം .ഞങ്ങൾ ടെംപിളിന്റെ ഉള്ളിലേക്ക് കടന്ന ഉടൻതന്നെ  തന്നെ മണികിലുങ്ങുന്ന ശബ്ദം ചെവികളിലേക്ക് ഇരച്ചു കയറി .പെട്ടെന്ന് തന്നെ ഒരു പൂജാരി എന്തോ പൂജ  ദ്രവ്യം തളിച്ച് കൊണ്ട് അമ്പലത്തിനു ഉള്ളില്കൂടെ  നടക്കുന്നത് കണ്ടു. രാവിലത്തെ പൂജയുടെ ഭാഗമായുള്ള പ്രദിക്ഷിണം ആണ് സംഭവം.അനങ്ങാതെ ഞങ്ങൾ ആ ചടങ്ങുകൾ വീക്ഷിച്ചു.ശേഷം   ഞങ്ങൾ  ഉള്ളിലെ ശിവലിംഗ പ്രതിഷ്‌ഠയും മറ്റു വിഗ്രഹങ്ങളും ചുറ്റി നടന്നു വീക്ഷിച്ചു.


(വിരുപക്ഷ ടെംപിളിന്റെ ഗോപുരം )
ശിവനും പമ്പ ദേവിയുമാണ് ഇവിടുത്തെ പ്രതിഷ്ഠ് .അമ്പലത്തിലെ ഉൾവശത്തു ഇരുട്ടുള്ള ഭാഗത്തു  ഗോപുരത്തിന്റെ പ്രീതിബിംബം തലതിരിഞ്ഞു  പതിക്കുന്ന നിഴൽ കണ്ടു. അവിടെ നിന്നിരുന്ന  സ്വദേശിയായ ഗൈഡിനോട് ചോദിച്ചപ്പോൾ അത്  "Pin hole" എഫ്ഫക്റ്റ് ന്റെ ഫലമായി സംഭവിക്കുന്നതാന്നെന്നു പറഞ്ഞു .അക്കാലത്തും ഭാരതീയരുടെ  ശാസ്ത്രത്തിലുള്ള പരിജ്ഞാനം എന്നെ അത്ഭുതപ്പെടുത്തി . കല്ലില്‍ കൊത്തിവച്ചിരിക്കുന്ന ജന്തുജാലങ്ങളുടെ രൂപങ്ങളും ഹിന്ദു ഐതിഹ്യത്തില്‍ നിന്നുള്ള ചിത്രങ്ങളുമാണ് ക്ഷേത്രത്തെ മനോഹരമാക്കുന്നത്. ക്ഷേത്രത്തത്തിന്റെ അകത്തുനിന്നും പുറത്തു കടക്കുമ്പോൾ വലിയൊരു കുളം കാണാം . വലതു ഭാഗത്തായി നീണ്ടു നിവർന്നു കിടക്കുന്ന തുഗഭദ്ര നദി. വാനരന്മാരുടെ ഒരു പട തന്നെ അവിടെ കാണാൻ സാധിക്കും.
ഞങ്ങൾ അമ്പലത്തിന്റെ പുറത്തു ഇറങ്ങിയ ശേഷം തുങ്കഭദ്ര നദി ലക്ഷ്യമാക്കി നടന്നു . പടികൾ ഇറങ്ങി നദിയിലേക്ക് ചെന്നപ്പോൾ വിരൂപക്സ ക്ഷേത്രത്തിലെ കുറുമ്പനായ കുട്ടിയാന വെള്ളത്തിൽ കുസൃതി കട്ടി കുളിക്കുന്നത് കണ്ടു
(കുട്ടിക്കൊമ്പന്റെ നീരാട്ട് )
  അവന്റെ കുസൃതി സഹിക്ക വയ്യാതെ ഹാലിളകി നിൽക്കുന്ന പാപ്പാനുമുണ്ട് അവനൊപ്പം .
പാപ്പാൻ അവനെ കുളിപ്പിക്കുന്നത് കണ്ടപ്പോൾ
"എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടി  "
എന്ന പാട്ടു ഓർമയിൽ വന്നു .

കടലെകാലു  ഗണേശ ടെംപിൾ (kadalekalu Ganesha temple):

 

(കടലെകാലു ഗണേശ ടെംപിൾ )

അടുത്തായി ഞങ്ങൾ പോയത് കടലെകാലു ഗണേശ ടെംപിളിലാണ് .ഒരു ഗ്രീക്ക് നിർമിതിയെ ഓർമിപ്പിക്കും വിധയമിരുന്നു ഗണേശ ടെംപിൾന്റെ രൂപം .പൂർണമായും  കല്ലുകൊണ്ട് നിർമിച്ച നിർമിതി . അമ്പലത്തിന്റെ ഉൾവശത്തെക്ക് കയറിച്ചെല്ലുമ്പോൾ  ശ്രീകോവിലിൽ പൂർണമായും കല്ലിൽ തീർത്ത ഏകദേശം 15 അടി വലിപ്പമുള്ള  ഗണപതി ബിബം . 

(ഗണേശ ടെംപിളിനുള്ളിലെ ഗണേശ ബിബം )
പുരാണകഥാപാത്രങ്ങളെ കൊത്തിയ കൽതൂണുകൾ നീണ്ടുനിവർന്നു  അമ്പലത്തെ താങ്ങി നിർത്തുന്നത് വളരെ മനോഹരമായ കാഴ്ചയാണ് .അമ്പലത്തിന്റെ മുന്നിൽ നിന്നാൽ ഹംപി ബസാറിന്റെയും , മതങ്ങ കുന്നിന്റെയും വിദൂര ദൃശ്യം കണ്ണുകളെ കുളിരണിയിക്കും .

കൃഷ്ണ ടെംപിൾ (krishna temple):

ശേഷം മാപ്പ് നോക്കി അടുത്തതായി കൃഷ്ണ ടെമ്പിൾ സന്ദർശിക്കാം എന്ന് ഉറപ്പിച്ചു . സൈക്കിൾ എടുത്തു മുന്നിൽ കണ്ട വഴിയിലൂടെ ആഞ്ഞു  ചവിട്ടി . അൽപ്പ സമയത്തിനുള്ളിൽ തന്നെ കൃഷ്ണ ടെംപിളിന്റെ മുന്നിൽ എത്തി .
1513 എ .ഡി യിൽ കൃഷ്ണദേവരായയാണ് ശ്രീ കൃഷ്ണ ടെംപിൾ പണി കഴിപ്പിച്ചത് . 
പഞ്ചയാതന രീതിയിലാണ് കൃഷ്ണ ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത് എന്ന് ക്ഷേത്രത്തിന്റെ മുൻപിള്ള ഇൻഫർമേഷൻ ബോർഡിൽ നിന്നും മനസിലായി  .

 
(കൃഷ്ണ ടെംപിളിന്റെ ഉൾവശം )

ഒരു ശ്രീകോവിലോടു കൂടിയ ആരാധനാലയവും വിശാലവുമായ നടുമുറിയും മണ്ഡപവും കൃഷ്ണ ക്ഷേത്രത്തിൽ  കാണാൻ സാധിക്കും . തൂണുകളിലും മണ്ഡപ ഭിത്തികളിലും നിർത്തമാടുന്ന പുരാണ കഥാപാത്രങ്ങൾ കൺകുളിർക്കെ കാണാൻ സാധിക്കുക തന്നെ ഒരു പ്രത്യേക ഭാഗ്യമാണ്. 
(കൃഷ്ണ ക്ഷേത്രത്തിന്റെ ഉൾവശം )

നിർഭാഗ്യവശാൽ കൃഷ്ണ വിഗ്രഹം  ശ്രീകോവിലിനുളളിൽ കാണാൻ സാധിച്ചില്ല, കാരണം  തിരക്കിയപ്പോൾ വിഗ്രഹം ഇപ്പോൾ ചെന്നൈ  മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നു അറിയാൻ സാധിച്ചു  .അനേകം  കൊത്തു പണികളോടുകൂടിയ തൂണുകളും, ഭിത്തികളും , കല്ലുകൾ പാകിയ തറയും കൃഷ്ണ ക്ഷേത്രത്തിന്റെ ഭംഗിക്ക് ആക്കം കൂട്ടുന്നു . 

ഭൂമിക്കടിയിലെ ശിവ ക്ഷേത്രം (underground Shiva temple): 

(അണ്ടർഗ്രൗണ്ട് ശിവ ക്ഷേത്രത്തിന്റെ മുൻവശം)
കൃഷ്ണ ടെംപിളിൽ നിന്നും ഏകദേശം രണ്ടു കിലോ മീറ്ററോളം യാത്ര ചെയ്തപ്പോൾ   അണ്ടർഗ്രൗണ്ട്
ശിവ ക്ഷേത്രത്തിൽ എത്തി ചേർന്നു . ഭൂമിക്കടിയിലൊരു ശിവ ക്ഷേത്രം.  തറനിരപ്പിൽ നിന്നും താഴ്ന്നു നിൽക്കുന്ന ക്ഷേത്രമായത്കൊണ്ടാണ് ഇതിനെ അണ്ടർഗ്രൗണ്ട് ടെംപ്ളേ ടെംപിൾ എന്ന് വിളിക്കുന്നത് .ക്ഷേത്രത്തിനുള്ളിലേക്ക് ഇറങ്ങി ചെല്ലാനുള്ള പടികളുടെ രണ്ടു വശത്തായി  പട്ടുമെത്ത പോലെ പുൽത്തകിടി.

(അണ്ടർഗ്രൗണ്ട് ശിവ ക്ഷേത്രത്തിന്റെ ഉൾവശം,ചിത്രം കടപ്പാട് :രോഹിത് ബാലകൃഷ്ണൻ  )
പടികൾ താഴോട്ട് ഇറങ്ങി ചെന്നാൽ പ്രവേശകവാടം പോലെ തോന്നിക്കുന്ന , നിറച്ചും കൊത്തുപണികളാൽ മനോഹരമാമാക്കപ്പെട്ട ഒരു നിർമിതി.അതിനുള്ളിടെ അകത്തേക്കു നടന്നാൽ ഭൂഗർഭ ശിവ  ക്ഷേത്രത്തിലേക്ക് എത്തി ചേരും. താഴന്ന പ്രദേശമായിരിക്കുന്നതിനാൽ മിക്ക സമയവും ക്ഷേത്രത്തിനുള്ളിൽ വെള്ളം കെട്ടിക്കിടന്നു അകത്തേക്കുള്ള യാത്രക്ക് തടസം ഉണ്ടാക്കും. ശ്രീകോവിനുള്ളിൽ  ചെറിയൊരു ശിവലിംഗ പ്രതിഷ്ഠയുണ്ട് . ശ്രീകോവിൽ വവ്വാലുകൾ തങ്ങളുടെ വാസസ്ഥലമാക്കിയിരിക്കുന്നു . ബൃഹത്തായ തുണകൾ ക്ഷേത്രത്തെ താങ്ങി നിർത്തുന്നു . അസാധ്യമായ  കലാവിരുതിനാൽ മെനഞ്ഞ ഈ ക്ഷേത്രം തികച്ചും ഒരു മനോഹരമായ കാഴ്ചയാണ്.

മുസ്ലിം പള്ളി (The mosque:)

 

  (ദി മോസ്ക്ക്)

 

ശിവ ക്ഷേത്രത്തിൽ നിന്നും ഇടത്തോട്ടു സഞ്ചരിച്ചാൽ എത്തി ചേരുന്നത് മോസ്ക്കിലാണ് . ഏതു നിര്മ്മിച്ചിരിക്കുന്നത് ഇൻഡോ - ഇസ്ലാമിക രീതിയിലാണ് .
തറ നിരപ്പിൽ നിന്നും കുറച്ചു ഉയരത്തിലാണ് മോസ്കിന്റെ പ്രതലം . കുറച്ചു പടികൾ കയറിയൽ മോസ്കിന്റെ ഉൾഭാഗത്തു പ്രവേശിക്കാം . മുന്ന് വശങ്ങളും അടച്ചു , മുൻവശം  ഒരു സ്റ്റേജ് പോലെ തോന്നുന്ന രീതിയിലാണ് മോസ്കിന്റെ രൂപം . മോസ്കിന്റെ അടുത്ത് തന്നെ ഒരു വാച്ച് ടവറും കാണാൻ സാധിക്കും.

സൈക്കിൾ തന്ന പണി: 

(പഞ്ചറായ എന്റെ സൈക്കിൾ )
മോസ്ക്കും, മഹാനവമി ദിബ്ബയും കണ്ടശേഷം സൈക്കിളിലിൽ ഒരു ഓഫ്‌റോഡ് ഡ്രൈവ് പോകാമെന്നു തീരുമാനിച്ചു , കല്ലും മണ്ണും പാകിയ ചെറിയ  വഴിയിലൂടെ അടുത്ത സ്ഥലത്തേക്ക് നീങ്ങി . നിർഭാഗ്യം എന്ന് പറയട്ടെ, വലിയ ഒരു മുള്ളു തറച്ചു എന്റെ  സൈക്കിൾ പഞ്ചറായി ഒരടി പോലും മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയായി .എന്തും ചെയുമെന്നറിയാതെ മുന്ന് പേരും കണ്ണിൽ കണ്ണിൽ നോക്കി മിഴിച്ചു നിന്നു. എന്തായാലും റോഡിലേക്ക് ഇറങ്ങി പഞ്ചർ ഒട്ടിക്കാൻ ഒരു വഴി കണ്ടു പിടിക്കാൻ തീരുമാനിച്ചു .
കുറെ ദുരം സൈക്കിൾ ഉന്തി മുന്നോട്ടു പോയപ്പോൾ ആടുകളുമായി ഒരു ഹംപി സ്ത്രീ വരുന്നത് കണ്ടു . കന്നഡ അറിയാത്തതിനാൽ അറിയാവുന്ന മുറി ഹിന്ദിയും ആംഗ്യ  ഭാഷയും വച്ച് കാര്യം അവരെ ബോധിപ്പിച്ചു .
അവിടെ നിന്നും രണ്ടു കിലോ മീറ്റർ മുന്നോട്ടു പോയി  കമലാപുർ എന്ന സ്ഥലത്തു എത്തിയാൽ പഞ്ചർ ഒട്ടിയ്ക്കാൻ സാധിക്കും  എന്ന് അവർ പറഞ്ഞു .ഞങ്ങൾ കാമലാപുർ ലക്ഷമാക്കി നീങ്ങി .

ക്വീൻസ് ബാത്ത് :

പഞ്ചറായ സൈക്കിളും ഉന്തി എത്തി ചേർന്നത് നേരെ ക്വീൻസ് ബാത്തിന്റെ മുന്നിൽ. പിന്നെ രണ്ടിലൊന്ന് ആലോചിക്കാതെ അതിന്റെ ഉൾവശം ലക്ഷമാക്കി നീങ്ങി.
                                      (ക്വീൻസ് ബാത്ത്)

 
രണ്ടു വശത്തും പുല്തകിടിയുള്ള ഒരു മൺ  പാത ഞങ്ങളെ ക്വീൻസ് ബാത്തിലേക്കു ആനയിച്ചു . രണ്ടുമൂന്ന് വിദേശ സഞ്ചാരികളെയും അവിടെ കാണാൻ സാധിച്ചു . ഏകദേശം 30 ചതു.അടി  വലുപ്പമുള്ള ഒരു ചതുര കെട്ടിടം .ഉള്ളയിലേക്കു കയറി ചെല്ലുമ്പോൾ 15 ചതു.അടി വലുപ്പമുള്ള  ഒരു കുളം .വിജയനഗര കൊട്ടാരത്തിലെ  രാജപത്നിമാർക്കു  കുളിക്കുവാൻ വേണ്ടി അച്യുതരായ  രാജാവ് പണികഴിപ്പിച്ചതാണ് ക്വീൻസ് ബാത്ത് എന്നാണ് വിശ്വസം . എല്ലാ വശങ്ങളിലും കുളത്തിനുളളിക്ക് കാഴ്ച എത്തുന്ന  വിധമുള്ള ബാല്കണികളും ജനാലകളും .


(ക്വീൻസ് ബാത്തിന്റെ ഉൾവശം )

കുളത്തിനു മുകളിലായി തുറന്ന ആകാശം കാണാം . പാതിനശിച്ച തൂണുകൾ മുഗൾ രാജാക്കന്മാരുടെ ആക്രമണത്തിൽ തകർന്നതാണെന്നു വിശ്വസിക്കുന്നു .

ജൈന ക്ഷത്രം (Jain Temple:)

ക്വീൻസ് ബാത്ത് വിശദമായി കണ്ടു , പിന്നീട്   കമലാപുർ ചെന്ന് പഞ്ചർ ഒട്ടിച്ചു. അവിടൊരു  ഹോട്ടലിൽ കയറി ഉച്ച ഭക്ഷണം  കഴിച്ച ശേഷം ഞങ്ങൾ  യാത്ര പുനരാരംഭിച്ചു.സൈക്കിൾ എടുത്ത് അടുത്ത ഉദ്ദിഷ്ടസ്ഥാനാമായ വിറ്റാല ടെംപിൾ  ലക്ഷ്യമാക്കി നീങ്ങി.

(ജൈന ക്ഷത്രം)

 അതിന്റെ ഇടയിൽ ഭീമ ഗേറ്റ്  , ജെയിൻ ടെംപിൾ എന്നുള്ള ബോർഡ് കണ്ടത് . നേരെ ഭീമ ഗേറ്റ് വച്ച് പിടിച്ചു .അവിടെ കാര്യമായിട്ടു കാണാൻ ഒന്നും ഇല്ല . ഒരു ഭീമാകാരനായ മതിൽ .പണ്ട് കാലത്തു വിജയനഗര സാമ്രാജ്യത്തിലേക്കു പ്രേവശികാനുള്ള കവാടമായിരുന്നു ഭീമാ ഗേറ്റ് . ഭീമന്റെയും ഹനുമാന്റെയും ചിത്രങ്ങൾ ഈ ഭീമാകാരനായ മതിലിൽ കൊത്തിയിട്ടുണ്ട് .
അത് കണ്ടതിനു ശേഷം നേരെ ജൈന ക്ഷേത്രത്തിലേക്ക്. ജൈന ക്ഷേത്രത്തിന്റെ ഏറ്റവും മുന്നിലായി ഒരു കൊടിമരം പോലെ താന്നിക്കുന്ന  തൂൺ ആകാശം മുട്ടി നിക്കുന്നു .നേരെ ക്ഷേത്രത്തിന്റെ  ഉള്ളിലേക്ക് പ്രവേശിച്ചു .അകത്തു അകെ ഇരുട്ടു . ശ്രീകോവിലിനുള്ളിൽ വിഗ്രഹങ്ങളോ പ്രതിഷ്ഠയോ ഒന്നും കാണാൻ സാധിച്ചില്ല . ഹരിഹരൻ രണ്ടാമന്റെ കാലത്താണ് ഈ ജൈന ക്ഷേത്രം പണികഴിപ്പിച്ചിതു . ഈ അവശേഷിപ്പുകൾ ഹിന്ദു മതത്തോടൊപ്പം ജൈന മതവും നിലനിന്നിരുന്നതായി മനസിലാക്കി തരുന്നു.

 വിറ്റാലാക്ഷേത്രം (Vittala Temple):

ജൈന ക്ഷേത്രത്തിൽ  നിന്നും ഏകദേശം 6 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി വിട്ടാല ടെംപിളി എത്തി ചേരാൻ . സൈക്കിൾ ഭദ്രമായി പാർക്ക് ചെയ്ത ശേഷം 30 രൂപ വച്ച് ഒരാൾക്ക് സന്ദർശക പാസ് എടുത്ത ശേഷം ടെംപിളിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു  

                           (വിറ്റാലാക്ഷേത്രം)


ഹംപിയിൽ ഒഴിച്ച്  കൂടാൻ ആവാത്ത ഒരു സ്ഥലമാണ് വിറ്റാല ക്ഷേത്രം .
വിട്ടാല് ക്ഷേത്രത്തിന്റെ ഭംഗിയും, ആഡംബരവും , കലാചാരുതയും വർണിക്കാൻ വാക്കുകൾ തികയില്ല.
മഹാവിഷ്ണുവിന്റെ അവതാരമായ വിട്ടാലെയാണ് എവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് .ദേവരായ രണ്ടാമൻ മഹാരാജാവിന്റെ കാലത്താണ് വിറ്റിട്ടാല ക്ഷേത്രം നിർമിച്ചിരിക്കുന്നത് .  


(വിറ്റാലാ ക്ഷേത്രത്തിലെ ശിൽപ്പം  )

 പലതരം രചനശില്പങ്ങളും , ശില്പകലകളും , കൊത്തുപണികളും ക്ഷേത്രത്തിന്റെ പലവശത്തായി കാണാൻ സാധിക്കും.അതിമനോഹരമായി നിർമിച്ച പ്രവേശന  കവാടം കയറി ഉള്ളിലേക്ക് ചെല്ലുമ്പോൾ
ഒത്ത നടുക്കയിട്ടു  ഒരു രഥത്തിന്റെ ശിൽപ്പം കാണാം . വശങ്ങളിലായി മണ്ഡപങ്ങളും മറ്റും കാണാം .വിറ്റാലാ ക്ഷേത്രത്തിന്റെ ഉള്ളിൽ കയറിയാൽ പുണ്യ പുരാണ  കഥാപത്രങ്ങളെ കൊത്തിയെടുത്തിരിക്കുന്ന മനോഹരമായ തൂണുകൾ ദൃശ്യമാകും .
(കൊത്തുപണികൾ ടെർത്തൊരു തൂണുകൾ )

വർണിക്കാൻ ആവാത്തത്ര ഭംഗിയിലാണ് വിട്ടാല ക്ഷേത്രത്തിന്റെ നിർമാണം . ഭാരതത്തിന്റെ തനിമ വിട്ടാല ക്ഷേത്രത്തിന്റെ നിർമാണത്തിൽ കാണാൻ സാധിക്കും.


തുങ്കഭദ്രക്കു കുറുകെ:


വിറ്റാല ടെംപിളിലെ വർണമനോഹരമായ കാഴ്ചകൾ കണ്ട ശേഷം ഞങൾ അടുത്ത ലക്ഷ്യമായ മങ്കി ടെംപിളിലേക്കു യാത്ര തിരിച്ചു . ഏകദേശം മുന്ന് കിലോമീറ്ററോളം യാത്ര ചെയ്തു തുങ്കഭദ്ര നടിയുടെ തീരത്തു എത്തി . നടികടന്നു പോയാൽ മാത്രമേ മങ്കി ടെംപിളിൽ എതാൻ സാധിക്കും . നദി കടക്കാൻ  ബോട്ടും , കൊട്ടവഞ്ചി കടത്തുമുണ്ട്. ബോട്ടിൽ യാത്ര ചെയ്യാൻ ഒരാൾക്ക് 10 രൂപയാണ് നിരക്ക് , സൈക്കിളിനു 10 രൂയാണ് നിരക്ക് .ഞങ്ങൾ മൂന്നുപേരും ബോട്ടിൽ കയറി ,സൈക്കിളെയും ബോട്ടിൽ കയറ്റി ഭദ്രമായി വച്ചു .തുങ്കഭദ്ര നദിയുടെ ഓളങ്ങൾക്കൊപ്പം  ഞങ്ങൾ  കയറിയ ബോട്ടും മെല്ലെ അക്കരയിലേക്കു നീങ്ങി .
(ബോട്ടിൽ നദിക്കു അക്കരെക്കു )

കുറച്ചു സമയം കൊണ്ട് അക്കരെ എത്തി യാത്ര ആരംഭിച്ചു .
മങ്കി ടെംപിളിലേക്കു കടവിൽ നിന്നും ഏകദേശം മുന്ന് കിലോമീറ്ററോളം ഉണ്ട് . സൈക്കിൾ എടുത്തു ആഞ്ഞങ്ങു ചവിട്ടി .വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തുമായി വർണശബളമായ നെൽപ്പാടങ്ങളും വാഴത്തോപപ്പുകളും  പാറക്കെട്ടുകളും , കുറച്ചു സമയത്തേക്ക് ഞാൻ കേരളത്തിലൂടെയാണോ യാത്ര ചെയ്യുന്നതെന്ന് എനിക്ക് തോന്നിപോയി .ഇടയ്ക്കു വിശ്രമിച്ചും കുസൃതികൾ കട്ടിയും സൈക്കിൾ സവാരി ഞങ്ങൾ ആസ്വദിച്ചു . ദുരം പിന്നിട്ടത് ഞങ്ങൾ അറിഞ്ഞതേയില്ല .അങ്ങനെ ഞങ്ങൾ അഞ്ജനയാദ്രി കുന്നിന്റെ ചുവട്ടിലെത്തി .സൈക്കിൾ ഭദ്രമായി വച്ച് പൂട്ടിയിട്ട ശേഷം കുന്നു കയറ്റം ആരംഭിച്ചു .

മങ്കി ടെംപിൾ (Monkey Temple):


(ആജ്ഞയാദ്രി കുന്നിനു മുകളിലെ ആഞ്ജനേയ ക്ഷേത്രം )
പുണ്യപുരാണമായ  രാമായണത്തിലെ മുഖ്യ കഥാപാത്രമായ ഹനുമാൻ ജന്മമെടുത്തത് അഞ്ജനയാദ്രി കുന്നിലാണു എന്നാണ്  വിശ്വസം .അങ്ങനെയുമാണ് ഈ കുന്നിനു ആഞ്ജനേയദ്രി കുന്നു എന്ന പേര് കിട്ടിയത് .ആനന്ദം സിനിമയിൽ മങ്കി ടെംപിൾ കണ്ടപ്പോൾ മുതൽ ഇവിടം സന്ദർശിക്കണം  എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു മനസ്സിൽ .കുത്തനെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന 575 തോളം പടികൾ കയറി കുന്നിന്റെ മുകളിൽ എത്തി .കുന്നിന്റെ മുകളിൽ സൂര്യഅസ്തമയം കാണാൻ എത്തിയ സന്ദർകരുടെ തിരക്കുന്നുണ്ടിരുന്നു .
(മങ്കി ടെമ്പിളിന് മുകളിൽ നിന്നുള്ള ഹംപിയുടെ ദൃശ്യം )

അന്ജയദ്രി കുന്നിന്റെ മുകളിൽ ഒരു ചെറിയ അഞ്ജയ ക്ഷേത്രം .
കുന്നിന്റെ മുകളിൽ നിന്നാൽ ഹംപി മൊത്തം ദൃശ്യമാകും . എണ്ണിത്തിട്ടപെടുത്താനാവാത്ത അത്ര കല്ലുകൾ , വാഴത്തോട്ടങ്ങൾ ,നെൽവയലുകൾ  , വീടുകൾ ഇവയുടെയെല്ലാം വിദൂരമായ ആകാശദൃശ്യം അക്ഷര അർഥത്തിൽ നയനമനോഹരം .
ക്ഷേത്രത്തിൽ പൂജയും ഭജനയുമൊക്കെ നടക്കുന്നുണ്ടിരുന്നു .അവിടെയുള്ള സഞ്ചാരികക്കൊപ്പം ഞങ്ങളും സൂര്യ അസ്തമയം കാണാൻ പാറയുടെ മുകളിൽ കയറി ഇരുപ്പു ആരംഭിച്ചു . നിർഭാഗ്യം എന്ന് പറയട്ടെ ഒരു പടുകൂറ്റൻ മേഘം സൂര്യന്റെ  നേരെ മുന്നിലായിട്ടു നിലയുറപ്പിച്ചു . അൽപ്പ സമയത്തിന് ശേഷം മേഘം അവിടെ നിന്നും നീങ്ങിമാരും എന്ന് പ്രതിഷിച്ചു ഞങ്ങൾ എല്ലാരും പടിഞ്ഞാറു നോക്കി ഇരിപ്പായി . ഞങളുടെ പ്രതീക്ഷ അസ്ഥാനത്തായി , മേഘം നീങ്ങിയില്ലെന്നു മാത്രമല്ല സൂര്യ അസ്തമയവും അത് മറച്ചു .അതോടെ പാറപുറത്തു നിന്നും  നിന്ന് ഇറങ്ങി ക്ഷേത്രത്തിന്റെ ഉള്ളിൽ പ്രവേശിച്ചു അവിടുത്തെ കാഴ്ചകൾ ആസ്വദിച്ചു. ക്ഷേത്രത്തിന്റെ അകത്തു ശ്രീകോവിലിൽ ഹനുമാന്റെ ഒരു ശില്പമുണ്ട് . അടുത്ത മുറിയിൽ രണ്ടു മുന്ന് പേര് ഭജന നടത്തുണ്ട് . ആരാധനാ മുറിയിൽ ഒരു രമശില പ്രദർശിപ്പിച്ചിട്ടുണ്ട് . പവിഴപുറ്റുപോലെ തോന്നിക്കുന്ന ഒരു വസ്തു ഒരു വെള്ളം നിറച്ച ഒരു ചതുര പെട്ടിയിൽ പൊങ്ങി കിടക്കുന്നു .സമയം ഒരു 7.30  മണിയോടെ അടുത്തപ്പോൾ  കുന്നിറങ്ങി  തിരികെ കടവിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു   .അതിലും എളുപ്പവഴി വല്ലതുമുണ്ടോ എന്നറിയാൻ വേണ്ടി കുന്നിൻ ചരിവിലുള്ള ഒരു വ്യാപാരിയെ സമീപിച്ചു.

അപ്പോഴാണ് കടത്തു വൈകിട്ട്  6 മണി വരെയുള്ളു എന്ന് അറിയാൻ സാധിച്ചത്. ചിപ്പോൾ കൊട്ടവഞ്ചി കാണാൻ സാധ്യത ഉണ്ട് എന്നും അദ്ദേഹം അറിയിച്ചു . അല്ലെങ്കിൽ 15 കിലോമീറ്റർ ചുറ്റി  പോകണം എന്ന് അദ്ദേഹം അറിയിച്ചു . ഫോണിൽ ചാർജുമില്ല കൈയിലാണെങ്കിൽ വെട്ടവുമില്ല , ഈ അവസ്ഥയിൽ  15 കിലോമീറ്റർ സൈക്കിൾ സവാരി ദുഷ്കരം . എന്തായാലും ഭാഗ്യം പരീക്ഷിച്ചിട്ടു തന്നെ കാര്യം, മുന്ന് പേരും കടവിലേക്ക് സൈക്കിൾ എടുത്തു ചവിട്ടി ,ഒടുവിൽ എങ്ങനെയൊക്കെയോ കടവത്തു എത്തി .
കടവിൽ അകെ ഇരുട്ട് , പണി പാളി മക്കളെ എന്ന് ഞാൻ സുഹൃത്തുക്കളോട്  പറഞ്ഞു . പെട്ടെന്ന് അപ്പുറത്തെ കടവിൽ നിന്നും ഒരു ശബ്ദം .
അക്കരെ നിന്നും ഇക്കരേക്ക് കൊട്ടവഞ്ചിയിൽ ആളുകൾ വരുന്നു .വഞ്ചി കരക്ക്‌ എത്തിയപ്പോൾ വഞ്ചിക്കാരനോട് അക്കരക്കു പോകണമെന്ന്ആവശ്യപ്പെട്ടു . ഇന്നത്തെ കടത്തു  നിന്നു  ഇനി  പോകണമെങ്കിൽ ഒരാൾക്ക്  300 രൂപ വച്ച് തരണം എന്ന്  അയാൾ ആവശ്യപ്പെട്ടു . കൈയിൽ അത്രക് കാശില്ല എന്ന് ഞങ്ങളും .ഒടുവിൽ കുറെ നേരത്തെ ശ്രമത്തിനൊടുവിൽ ശേഷം 300 രൂപക്ക് (എങ്ങോട്ടു വന്നപ്പോൾ 3 പേർക്കും കുടി 60 രൂപ ) അക്കരെക്കു കടത്താം എന്ന് അയാൾ സമ്മതിച്ചു . അങ്ങനെ നിലാവൊക്കെ ആസ്വദിച്ചു അക്കരെ എത്തി .ഏറെ നാളുകൾക്കു ശേഷം ഒരു പകലു മൊത്തം സൈക്കിൾ ചവിട്ടിയതിന്റെ ക്ഷീണം . എന്തായാലും സൈക്കിൾ ഭദ്രമായി തിരികെ ഏല്പിച്ചു .ഭക്ഷണം കഴിച്ച ശേഷം റൂമിൽ ചെന്ന് സുഖ നിദ്ര . എന്തായാലും ഞങ്ങളുടെ ഉള്ളിൽ പെട്ടെന്ന് ഉദിച്ചൊരു  യാത്ര ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു എടാകുമെന്നു വിചാരിച്ചില്ല.

PS:യാത്രവിവരണം നീണ്ടുപോകും എന്നുള്ളതിനാൽ സന്ദർശിച്ച മുഴുവൻ സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടില്ല . പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം  ഉൾപ്പെടുത്തിയിട്ടുണ്ട് .

കേരളത്തിൽ നിന്നും ഹംപിക്ക് യാത്ര ചെയ്യാൻ :

റെയിൽവേ സ്റ്റേഷൻ : ഹോസ്‌പെട്ടാണ് ഹംപിയ്ക്കു അടുതുള്ള റെയിൽവേ സ്റ്റേഷൻ (ഹംപിയിൽ നിന്ന്  12 കിലോ മീറ്റർ ദുരം )

 • കേരളത്തിൽ നിന്നും നേരെ ബാംഗ്ലൂർ ചെന്നിട് അവിടെ നിന്നും ഹോസ്പെട്ടേക്കു ട്രെയിൻ കയറുകയോ /
 •  മൈസൂർ ചെന്നിട്ട് അവിടെ നിന്നും  ഹോസ്പെട്ടേക്കു ട്രെയിൻ കയറുകയോ ആവാം 

      അടുതുള്ള പ്രധാന നഗരങ്ങൾ : 

 • ബാംഗ്ലൂർ (350 കിലോമീറ്റർ ,മൈസൂർ (400 കിലോമീറ്റർ )

 • ഹംപിയിൽ നിന്ന് മൈസൂർ വരെ യാത്ര ചെയ്യാൻ ഏകദേശം  14 മണിക്കൂർ എടുക്കും 

   

 ഹംപിയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ടേ കാര്യങ്ങൾ  :

 1.  ഹംപിയുടെ ഒരു മാപ്പ് കൈയിൽ കരുതുക , സ്ഥലങ്ങളെ പറ്റി മനസിലാക്കാൻ അവ സഹായിക്കും
 2.  തുങ്കഭദ്ര നദി കടന്നു പോകുകയാണെങ്കിൽ 6 മണിക്കുമുന്നെ തിരിച്ചു കടക്കുക (സൈക്കിൾ / ബൈക്കിൽ ആണെങ്കിൽ ) അല്ലെകിൽ കടത്തുണ്ടാകില്ല / അവർ അമിത നിരക്ക് ഈടാക്കും
 3. ഹംപിയിൽ നിന്നും സൈക്കിൾ /ബൈക്ക് വടക്കു എടുക്കുമ്പോൾ ടയറിൽ കാറ്റുടെന്നും  , പെട്രോൾ ഉണ്ടെന്നും മറ്റു കുഴപ്പങ്ങൾ ഇല്ലെന്നും ഉറപ്പു വരുത്തുക 

  -ആശിഷ് കെ ശശിധരൻ

Asish KS

1 comments:

 

Copyright © 2017 asishinside.com.

Maintained by Asishks